പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > ഗുജറാത്തിന് പ്രത്യേക ഇന്‍റലിജന്‍സ്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഗുജറാത്തിന് പ്രത്യേക ഇന്‍റലിജന്‍സ്
നരേന്ദ്ര മോഡി
PTIPTI
അടുത്തിടെ അഹമ്മദാബാദിലുണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പ്രത്യേക രഹസ്യാന്വേഷണ സംവിധാനത്തിനു രൂപം നല്‍കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ തീരുമാനിച്ചു. കേഡറുകളെ സംസ്ഥാനം നേരിട്ട് തെരഞ്ഞെടുക്കാനാണ് നീക്കം.

“അറുപതു ശതമാനം ഉദ്യോഗസ്ഥരെയും സംസ്ഥാനം നേരിട്ടു തെരഞ്ഞെടുക്കുകയാകും ചെയ്യുക. അതു പ്രധാനമായും സബ് ഇന്‍സ്പെക്ടര്‍ തലത്തിലാകും. ഇവരെ രഹസ്വാന്വേഷണ വിഭാഗത്തില്‍ മാത്രമാകും ഉപയോഗിക്കുക. പോലീസിനോടൊപ്പം നിയോഗിക്കില്ല. പ്രിന്‍സിപ്പല്‍ സെക്രട്ടറി (ആഭ്യന്തരം) ബല്‍‌വന്ത് സിംഗ് പറഞ്ഞു.

അഹമ്മദാബാദ് സ്ഫോടനത്തില്‍ 55പേര്‍ കൊല്ലപ്പെടുകയും, സൂറത്തില്‍ 24 പൊട്ടാത്ത ബോംബുകള്‍ കണ്ടെടുക്കുകയും ചെയ്തതേ തുടര്‍ന്നാണ് സംസ്ഥാനത്തിന് പ്രത്യേകമായി ഒരു രഹസ്യാന്വേഷണ സംവിധാനത്തിന് രൂപം കൊടുക്കാന്‍ തീരുമാനിച്ചത്. സി‌ഐ‌ഡി (ക്രൈം) ഇന്‍റലിജന്‍സ് വിങ്ങിനും കീഴിലാകും ഇവരെ നിയോഗിക്കുക.

സ്ഫോടനത്തിനു ശേഷം അഹമ്മദാബാദ് സന്ദര്‍ശിച്ച പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗിനോട് ഐ‌എ‌എസ്, ഐപി‌എസ് തുടങ്ങിയവയോടു സാമ്യമുള്ള ഒരു പ്രത്യേക കേഡറിനു രൂപം കൊടുക്കണമെന്ന് മോഡി ആവശ്യപ്പെട്ടിരുന്നു.
കൂടുതല്‍
ദേശ്മുഖ് സര്‍ക്കാരിന് പ്രതിസന്ധി
ജമ്മു ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കുമെന്ന്
പാര്‍ട്ടി വക്താക്കള്‍ക്ക് രാഹുലിന്‍റെ ക്ലാസ്സ്
ചൈനയ്ക്ക് കോണ്‍ഗ്രസ്സില്‍ വിശ്വാസം
ജമ്മു: സര്‍വകക്ഷി സമ്മേളനം ഇന്ന്
സോണിയ കുടുംബത്തിന് കൂടുതല്‍ സുരക്ഷ