പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > ജമ്മു ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കുമെന്ന്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ജമ്മു ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കുമെന്ന്  Search similar articles
ജമ്മു
PTIPTI
അമര്‍നാഥ് പ്രശ്നത്തില്‍ ദിവസങ്ങളായി തുടരുന്ന കടയടപ്പും സമരവും മൂലം ബുദ്ധിമുട്ടിലായ കശ്മീരിലെ വ്യാപാരികള്‍, ജമ്മുവിലെ വ്യാപാരികളുടെ ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ തീരുമാനിച്ചു.

പകരം അമൃത്‌സര്‍, ഡല്‍ഹി തുടങ്ങിയ നഗരങ്ങളിലെ വിപണിയില്‍ നിന്ന് ഉത്പന്നങ്ങള്‍ വാങ്ങാനാണ് തീരുമാനം. “ഇനിമേല്‍ ജമ്മുവിലെ വ്യാപാരികളുമായി സഹകരിക്കില്ല. അവരില്‍ നിന്ന് ഒരു സാധനവും വാങ്ങുകയുമില്ല. ജമ്മു വ്യാപാരികളെ ബഹിഷ്കരിക്കാനാണ് ഞങ്ങളുടെ തീരുമാനം.” കശ്മീര്‍ ട്രേഡേഴ്സ് ഫെഡറേഷന്‍ ജാന്‍ മൊഹമ്മദ് കൌള്‍ പറഞ്ഞു.

കശ്മീര്‍ വ്യാപാരികള്‍ക്ക് സംരക്ഷണം നല്‍കുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടെന്നും കൌള്‍ പറഞ്ഞു. ജമ്മുവിലെ ന്യൂനപക്ഷങ്ങള്‍ക്കു നേരെ നടക്കുന്ന അക്രമം സൂചിപ്പിക്കുന്നത് അതു വ്യക്തമായി പദ്ധതിയിട്ട ഗൂഢാലോചനയാണ് എന്നതാണ്. കേന്ദ്രത്തിനും ഇതില്‍ പങ്കുണ്ട്.-കൌള്‍ ആരോപിച്ചു.

കശ്മീരിലെ ട്രക്കുകള്‍ നീങ്ങാന്‍ അനുവദിക്കുന്നില്ല. ജമ്മുവിലെ വ്യാപാരികള്‍ തങ്ങളെ വേദനിപ്പിച്ചെന്നും കൌള്‍ കുറ്റപ്പെടുത്തി.
കൂടുതല്‍
പാര്‍ട്ടി വക്താക്കള്‍ക്ക് രാഹുലിന്‍റെ ക്ലാസ്സ്
ചൈനയ്ക്ക് കോണ്‍ഗ്രസ്സില്‍ വിശ്വാസം
ജമ്മു: സര്‍വകക്ഷി സമ്മേളനം ഇന്ന്
സോണിയ കുടുംബത്തിന് കൂടുതല്‍ സുരക്ഷ
സിമി: ആഭ്യന്തരമന്ത്രാലയം എതിര്‍ക്കും
കരാറിന് കടമ്പകള്‍ ഏറെ: സിംഗ്