ഇന്ത്യയിലെ ഇടതുപക്ഷത്തിന് മന്‍മോഹന്‍ സര്‍ക്കാരിനോട് വിശ്വാസക്കുറവുണ്ടാകാം. എന്നാല്‍ ചൈനീസ് കമ്യൂണിസ്റ്റു പാര്‍ട്ടിക്ക് മന്‍മോഹന്‍ സിംഗ് സര്‍ക്കാരിലും കോണ്‍ഗ്രസ്സിലും വിശ്വാസമുണ്ട്.
സോണിയയുടെ ബീജിങ്ങ് സന്ദര്‍ശന വേളയില്‍ ചൈനീസ് കമ്യൂണിസ്റ്റു പാര്‍ട്ടിയും കോണ്‍ഗ്രസ്സും തമ്മില്‍ ധാരണാപത്രത്തില്‍ ഒപ്പുവയ്ക്കുമെന്നാണ് കരുതുന്നത്. കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ എന്ന നിലയില്‍ സോണിയയും, സിപിസി ജനറല്‍ സെക്രട്ടറിയും ചൈനീസ് പ്രസിഡന്‍റുമായ ഹു ജിന്താവോയുമാണ് കരാറില്‍ ഒപ്പുവയ്ക്കുക.
വ്യാഴാഴ്ചയാണ് സോണിയയുമായി ജിന്താവോ കൂടിക്കാഴ്ച നടത്തുന്നത്. ഒളിമ്പിക്സില്‍ പങ്കു ചേരുന്നതിന് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 70ഓളം രാജ്യങ്ങളുടെ പ്രതിനിധികളും ബീജിങ്ങില്‍ എത്തുന്ന അവസരത്തിലാണ് ഇത്. കോണ്‍ഗ്രസ്സിന് വൈകാരികമായി അടുപ്പമുള്ള ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്സുമായും ഇത്തരമൊരു കരാര്‍ ഒപ്പുവച്ചിരുന്നു.
പ്രിയങ്കയും, ഭര്‍ത്താവ് റോബര്‍ട്ട് വധേരയും, കുട്ടികളും സോണിയയോടൊപ്പം പോകുന്നുണ്ട്. രാഹുലിനും ക്ഷണമുണ്ടെങ്കിലും അദ്ദേഹം പ്രത്യേകമായാകും പോകുക എന്നാണ് അറിയുന്നത്. സോണിയ-ഹു കൂടിക്കാഴ്ചയില്‍ രാഹുലും പങ്കെടുക്കും.
|