ജമ്മു കശ്മീരില്‍ തുടരുന്ന പ്രതിഷേധവും ആക്രമണ സംഭവങ്ങളും അവസാനിപ്പിക്കാനുള്ള വഴികളെ കുറിച്ച് ആലോചിക്കുന്നതിന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് വിളിച്ചു ചേര്‍ക്കുന്ന സര്‍വകക്ഷി സമ്മേളനം ബുധനാഴ്ച നടക്കും.
അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് സൌകര്യമൊരുകുന്നതിനായി സര്‍ക്കാര്‍ നല്‍കിയ ഭൂമി പിന്‍വലിച്ചതിനെ തുടര്‍ന്നാണ് ജമ്മുവിലും പരിസര പ്രദേശങ്ങളിലും പ്രതിഷേധം പുകയുന്നത്. ചൊവ്വാഴ്ച നടന്ന അക്രമ സംഭവങ്ങളില്‍ ജനക്കൂട്ടം രണ്ട് പൊലീസുകാരെ തല്ലിക്കൊന്നു എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ദേശീയ പാര്‍ട്ടികളെ കൂടാതെ നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി തുടങ്ങിയ പ്രാദേശിക പാര്‍ട്ടികളെയും യോഗത്തിന് ക്ഷണിച്ചിട്ടുണ്ട്.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ബിജെപി അധ്യക്ഷന്‍ രാജ് നാഥ് സിംഗ്, ഇടത് നേതാക്കള്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിക്കുമെന്നാണ് കരുതുന്നത്.
സര്‍വകക്ഷി സമ്മേളനത്തിനു മുന്നോടിയായി ചൊവ്വാഴ്ച പ്രതിപക്ഷ നേതാവ് എല്‍കെ അദ്വാനിയും പ്രധാനമന്ത്രിയുമായി വിഷയത്തിന്‍മേല്‍ ചര്‍ച്ച നടത്തി എന്ന് സൂചനയുണ്ട്.
|