പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > സോണിയ കുടുംബത്തിന് കൂടുതല്‍ സുരക്ഷ
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സോണിയ കുടുംബത്തിന് കൂടുതല്‍ സുരക്ഷ  Search similar articles
PTI
അടുത്തകാലത്ത് ഉണ്ടായ ഭീകരാക്രമണങ്ങളെ തുടര്‍ന്ന് സോണിയയ്ക്കും കുടുംബാംഗങ്ങള്‍ക്കുമുള്ള സുരക്ഷ വര്‍ദ്ധിപ്പിച്ചു. ഇവര്‍ക്ക് ശക്തമായ സുരക്ഷാഭീഷണി ഉണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സുരക്ഷ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, റോബര്‍ട്ട് വധേര, പ്രിയങ്ക വധേര എന്നിവര്‍ക്ക് ഇപ്പോള്‍ എസ്പിജി സംരക്ഷണം നിലവിലുണ്ട് എങ്കിലും അത് മതിയാവില്ല എന്ന നിലപാടിലാണ് സുരക്ഷാ ഏജന്‍സികള്‍. സുരക്ഷ വര്‍ദ്ധിപ്പിച്ചതോടെ പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും നല്‍കുന്ന സംരക്ഷണമാണ് ഇപ്പോള്‍ സോണിയാ കുടുംബത്തിനു നല്‍കുന്നത്.

ഇവര്‍ സഞ്ചരിക്കുന്ന വാഹന വ്യൂഹത്തിനൊപ്പം സുസജ്ജമായ ഒരു ആംബുലന്‍സും എപ്പോഴും വേണമെന്ന് നിഷ്ക്കര്‍ഷിക്കുന്നുണ്ട്. ആംബുലന്‍സില്‍ ക്രിസ്റ്റലോയിഡ്സ്, ഓക്സിജന്‍ സിലിണ്ടറുകള്‍, അനസ്തേഷ്യ, തീവ്രപരിചരണത്തിനുള്ള മരുന്നുകള്‍ എന്നിവ കരുതണം എന്നും സുരക്ഷാ നിര്‍ദ്ദേശത്തില്‍ പറയുന്നു.

മുന്‍‌പ്രധാന മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കള്‍ക്ക് നേര്‍ക്ക് കശ്മീര്‍ ഭീകരരുടെ ഭീഷണി നിലനില്‍ക്കുകയാണ്. എന്നാല്‍, സോണിയയ്ക്കും കുടുംബത്തിനുമെതിരെ പുലികളുടെയും കശ്മീര്‍ ഭീകരരുടെയും ഭീഷണിയുണ്ട് എന്ന് സുരക്ഷാ വൃത്തങ്ങള്‍ പറയുന്നു.
കൂടുതല്‍
സിമി: ആഭ്യന്തരമന്ത്രാലയം എതിര്‍ക്കും
കരാറിന് കടമ്പകള്‍ ഏറെ: സിംഗ്
വര്‍ഷകാല സമ്മേളനം സെപ്തംബറില്‍
എന്‍‌എസ്ജി:ജപ്പാന്‍ പിന്തുണ ഉറപ്പില്ല
രഹസ്യാന്വേഷണത്തിന് സ്വകാര്യ ഏജന്‍സികള്‍
ചിരഞ്ജീവി ‘രാഷ്ട്രീയ ഹിറ്റിന്’