സ്റ്റുഡന്‍റ്‌സ് ഇസ്ലാമിക് മൂവ്‌മെന്‍റ് ഓഫ് ഇന്ത്യ (സിമി)യുടെ നിരോധനം നീക്കിയ ട്രിബ്യൂണല്‍ ഉത്തരവിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയമപരമായ നീക്കങ്ങള്‍ നടത്തുമെന്ന് സൂചന.
സിമിയുടെ നിരോധനം നീട്ടുന്നതിന് ആവശ്യമായ തെളിവുകള്‍ സര്‍ക്കാര്‍ നല്‍കാത്തതിനാലാണ് നിരോധനം നീക്കാന്‍ ട്രിബ്യൂണല്‍ ഉത്തരവിട്ടത്. ആഭ്യന്തരമന്ത്രാലയം മതിയായ തെളിവുകള്‍ നല്‍കിയില്ല എന്ന് ട്രിബ്യൂണല്‍ ഉത്തരവില്‍ പറയുന്നു.
നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സംഘടനയുടെ പങ്ക് തെളിയിക്കുന്നതിനായി 2006 ല്‍ മഹാരാഷ്ട്രയിലെ മല്‍ഗാവനില്‍ നടന്ന സ്ഫോടനങ്ങളായിരുന്നു കേന്ദ്രം ഉയര്‍ത്തിക്കാട്ടിയിരുന്നത്.
ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് ഗീതാ മിത്തലാണ് ട്രിബ്യൂണലിനെ നയിക്കുന്നത്.
|