പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > കരാറിന് കടമ്പകള്‍ ഏറെ: സിംഗ്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കരാറിന് കടമ്പകള്‍ ഏറെ: സിംഗ്  Search similar articles
PTI
ഇന്തോ-യുഎസ് ആണവ സഹകരണ കരാര്‍ നടപ്പിലാക്കാന്‍ ഇന്ത്യയ്ക്ക് ഇനിയും കടമ്പകള്‍ കടക്കാനുണ്ട് എന്ന് പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ്.

“നമുക്ക് കടമ്പകള്‍ ഏറെ കടക്കാനുണ്ട്. അടുത്ത ഘട്ടം ആണവ വിതരണ രാജ്യങ്ങളാണ്”, സിംഗ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഡല്‍ഹി സര്‍വകലാ‍ശാല പ്രൊഫസറായ മകള്‍ ഉപീന്ദര്‍ സിംഗ് എഴുതിയ ചരിത്ര പുസ്തകത്തിന്‍റെ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു പ്രധാനമന്ത്രി.

ആണവ വിതരണ രാജ്യങ്ങളുടെ കൂട്ടായ ഉപാധികളില്ലാത്ത അംഗീകാരമാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. 45 അംഗ ആണവ വിതരണ രാജ്യങ്ങള്‍ കരാര്‍ അംഗീകരിച്ചു കഴിഞ്ഞാല്‍ പിന്നെ അവസാന പടിയായി അമേരിക്കന്‍ കോണ്‍ഗ്രസ്സിന്‍റെ അനുമതിക്ക് സമര്‍പ്പിക്കാം.

ഇന്തോ-യുഎസ് ആണവകരാറുമായി മുന്നോട്ടു പോകുന്നതിന് ഇന്ത്യയെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ ഉറപ്പു നല്‍കാന്‍ കഴിയില്ലെന്ന് ആണവ ദാതാക്കളുടെ സംഘടനയിലെ പ്രമുഖ രാഷ്ട്രമായ ജപ്പാന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അന്താരാഷ്ട്ര ആണവ സമിതിയിലും ഇന്ത്യയ്ക്ക് വേണ്ടിയുള്ള ഇരട്ടത്താപ്പ് നയത്തിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു.
കൂടുതല്‍
വര്‍ഷകാല സമ്മേളനം സെപ്തംബറില്‍
എന്‍‌എസ്ജി:ജപ്പാന്‍ പിന്തുണ ഉറപ്പില്ല
രഹസ്യാന്വേഷണത്തിന് സ്വകാര്യ ഏജന്‍സികള്‍
ചിരഞ്ജീവി ‘രാഷ്ട്രീയ ഹിറ്റിന്’
ആണവകരാര്‍ സെപ്തംബറില്‍ ?
പാര്‍ലമന്‍റ് ഉടന്‍ വിളിച്ചുകൂട്ടണം: അദ്വാനി