പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > ചിരഞ്ജീവി ‘രാഷ്ട്രീയ ഹിറ്റിന്’
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ചിരഞ്ജീവി ‘രാഷ്ട്രീയ ഹിറ്റിന്’  Search similar articles
WD
തെലുങ്ക് സിനിമയിലെ താരങ്ങളുടെ താരം ചിരഞ്ജീവി ഇനി രാഷ്ട്രീയ വേഷം അഭിനയിച്ച് ഫലിപ്പിക്കും. നിരവധി സൂപ്പര്‍ ഹിറ്റുകള്‍ കാണികള്‍ക്ക് സമ്മാനിച്ച ഈ നടന്‍റെ രാഷ്ട്രീയ പ്രവേശവും സൂപ്പര്‍ ഹിറ്റാവുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ വിലയിരുത്തുന്നത്.

ഓഗസ്റ്റില്‍ ചിരഞ്ജീവി തന്‍റെ പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം നടത്തും. ഓഗസ്റ്റ് 15 ന് ശേഷം തിരുപ്പതിയിലും ഹൈദരാബാദിലും നടത്തുന്ന സമ്മേളനങ്ങളില്‍ പരിപാടികളെ കുറിച്ചും പാര്‍ട്ടിയുടെ പേരിനെ കുറിച്ചും പ്രഖ്യാപനമുണ്ടാവും, ചിരഞ്ജീവിയോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

രാഷ്ട്രീയ പ്രവേശം ഒരു വമ്പന്‍ ഹിറ്റാക്കാന്‍ ചിരഞ്ജീവിയുടെ സിനിമാ രംഗത്തുള്ള അടുത്ത ബന്ധുക്കള്‍ മാസങ്ങള്‍ക്ക് മുമ്പേ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. ഫാന്‍സ് അസോസിയേഷനുകളുടെ സമ്മേളനങ്ങള്‍ വിളിച്ചു കൂട്ടുകയും സമൂഹത്തിന്‍റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്ത് കഴിഞ്ഞു.

കഴിഞ്ഞ 30 വര്‍ഷങ്ങളായി തെലുങ്ക് സിനിമയുടെ സജീവ സാന്നിധ്യമാണ് ചിരഞ്ജീവി. പദ്മഭൂഷണ്‍ ബഹുമതി സ്വന്തമാക്കിയ ഈ 53 കാരന്‍ 148 സിനിമകളിലാണ് വേഷമിട്ടിട്ടുള്ളത്.

പടിഞ്ഞാറന്‍ ഗോദാവരിയാണ് ചിരഞ്ജീവിയുടെ നാട്. ഇവിടുത്തെ കോണ്‍ഗ്രസ്, ടിഡിപി ആധിപത്യത്തിന് നടന്‍റെ രാഷ്ട്രീയ പ്രവേശം ഭീഷണിയാവുമെന്നാണ് വിലയിരുത്തല്‍.
കൂടുതല്‍
ആണവകരാര്‍ സെപ്തംബറില്‍ ?
പാര്‍ലമന്‍റ് ഉടന്‍ വിളിച്ചുകൂട്ടണം: അദ്വാനി
സംബാ വെടിവയ്പ്പ് അന്വേഷിക്കും
ജമ്മു: സര്‍വ്വകക്ഷിയോഗം വിളിച്ചു
ഗര്‍ഭഛിദ്രം അനുവദിക്കില്ലെന്ന് കോടതി
ഭീകരരെ കടത്തിവിടാന്‍ പാക് തയ്യാര്‍!