പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > ഒളിമ്പിക്സ് തുടക്കത്തിന് സോണിയയും
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഒളിമ്പിക്സ് തുടക്കത്തിന് സോണിയയും  Search similar articles
PTI
ബീജിംഗ് ഒളിമ്പിക്സിന്‍റെ ഉദ്ഘാടന ചടങ്ങുകളില്‍ യുപി‌എ അധ്യക്ഷ സോണിയ ഗാന്ധിയും മകള്‍ പ്രിയങ്ക ഗാന്ധിയും മകന്‍ രാഹുല്‍ ഗാന്ധിയും പങ്കെടുക്കും. ഓഗസ്റ്റ് എട്ട് മുതല്‍ 24 വരെയാണ് ബീജിംഗ് ഒളിമ്പിക്സ് നടക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ ആഘോഷങ്ങളില്‍ ഒന്നിനാവും വെള്ളിയാഴ്ച ചൈനീസ് തലസ്ഥാനം സാക്‍ഷ്യം വഹിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്‍റ് ജോര്‍ജ്ജ് ബുഷ് അടക്കം ഒരു ലക്‍ഷത്തി അറുപതിനായിരം പേരാണ് ഉദ്ഘാടന ചടങ്ങിനെത്തുന്നത്.

പങ്കെടുക്കുന്നവരില്‍‍, 70,000 പേര്‍ അതിഥികളും കായികതാരങ്ങളുമാണ്. ബാക്കി 90,000 പേരില്‍ കാണികളും വോളന്‍റിയര്‍മാരും ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു.

ജനത്തിരക്കുമായി സജ്ജീകരങ്ങള്‍ പൊരുത്തപ്പെടുന്നോ എന്ന് മനസ്സിലാക്കാനായി ബീജിംഗിലെ ‘ബേര്‍ഡ്സ് നെസ്റ്റ്’ സ്റ്റേഡിയത്തില്‍ ഇതിനോടകം തന്നെ രണ്ട് റിഹേഴ്സലുകള്‍ നടത്തിക്കഴിഞ്ഞു. ഗതാഗത സൌകര്യങ്ങളും അവലോകനം ചെയ്തുകഴിഞ്ഞു.

താരങ്ങളുടെയും കാണികളുടെയും സൌകര്യാര്‍ത്ഥം ബീജിംഗില്‍ 24 മണിക്കൂറും മെട്രോ ട്രെയിനുകള്‍ ഗതാഗതം നടത്തും. അതിഥികള്‍ക്കും താരങ്ങള്‍ക്കുമായി പ്രത്യേക ബസുകളും ഉണ്ടായിരിക്കും.
കൂടുതല്‍
കുതിരക്കച്ചവടം: മൂന്നാം സിഡിയും ഇറങ്ങി
ഭീകരതയ്ക്കെതിരെ ഒരുമിച്ചു പോരാടും: കര്‍സായി
കരുണാനിധിക്ക് കോടതിയുടെ മുന്നറിയിപ്പ്
ഇന്ത്യന്‍ ഭാഷാ ചാനലുകളുമായി മര്‍ഡോക്ക്
ജമ്മു: പ്രതിഷേധം വ്യാപിക്കുന്നു
നൈനാ ദേവി: പൊലീസ് മര്‍ദ്ദിച്ചെന്ന് പരാതി