ഇന്ത്യന്‍ ഭാഷാ ടെലിവിഷന്‍ ചാനല്‍ രംഗത്ത് മാധ്യമഭീമന്‍ ന്യൂസ് കോര്‍പ് ചുവടുറപ്പിക്കാന്‍ ശ്രമം നടത്തുന്നു. കമ്പനി ആറ് ഇന്ത്യന്‍ ഭാഷാ ടെലിവിഷന്‍ ചാനലുകള്‍ തുടങ്ങുമെന്ന് ന്യൂസ് കോര്‍പറേഷന്‍ മേധാവി റൂപര്‍ട്ട് മര്‍ഡോക്ക് തിങ്കളാഴ്ച പറഞ്ഞു.
പുതിയ ചാനലുകള്‍ക്കായി 100 ദശലക്ഷം ഡോളര്‍ മുതല്‍മുടക്കാനാണ് കമ്പനി തീരുമാനമെന്നും മര്‍ഡോക്ക് വ്യക്തമാക്കി. മുംബൈ സന്ദര്‍ശന വേളയിലാണ് മാധ്യമ രാജാവ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഭാഷാ ചാനലുകള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് മര്‍ഡോക്ക് പറഞ്ഞു. എന്നാല്‍, ഇന്ത്യയിലെ പ്രാദേശിക പത്രങ്ങളുടെ ഓഹരി വാങ്ങാന്‍ താല്‍പര്യമില്ല എന്നും ന്യൂസ് കോര്‍പറേഷന്‍ ചെയര്‍മാന്‍ മാധ്യമ സമ്മേളനത്തില്‍ വ്യക്തമാക്കി.
ന്യൂസ് കോര്‍പറേഷന്‍റെ ഉടമസ്ഥതയില്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ഇപ്പോള്‍ തന്നെ നൂറോളം പത്രങ്ങളും ടി വി ചാനലുകളും ഫിലിം സ്റ്റുഡിയോകളും ഉണ്ട്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ അമേരിക്കയിലെ പ്രമുഖ ബിസിനസ് പത്രമായ വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ ന്യൂസ് കോര്‍പ് സ്വന്തമാക്കിയത് വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.
|