സി പി എം മുന്‍ ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിന്‍റെ മൃതദേഹം ഇന്ന് ഔദ്യോഗിക ബഹുതികളോടെ സംസ്കരിക്കും. രാജ്ഘട്ടിന് സമീപം നൊഗം ബോധ് ഘട്ടിലാണ് വൈകിട്ട് നാല് മണിയോടെ മൃതദേഹം സംസ്കരിക്കുക.
ആള്‍ ഇന്ത്യ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം രാവിലെ 6.30 ഓടെ തീന്‍മൂര്‍ത്തി ലെയിനിലെ എട്ടാം നംബര്‍ വസതിയിലെക്ക് കൊണ്ടു വന്നു. ഭാര്യ പ്രീതം കൌര്‍ മറ്റ് കുടുംബാംഗങ്ങള്‍ എന്നിവര്‍ വസതിയില്‍ അന്ത്യോപചാരം അര്‍പ്പിച്ചു.
പിന്നീട് പാര്‍ട്ടി ആസ്ഥാനമായ എ കെ ജി ഭവനിലേക്ക് പാര്‍ട്ടി സെക്രട്ടറി പ്രകാശ് കാരാട്ടിന്‍റെ നേതൃത്വത്തില്‍ കൊണ്ടു പോയി. എ കെ ജി ഭവന്‍റെ പിന്‍വശത്തെ കവാടത്തിലൂടെ അകത്തേക്ക് കൊണ്ടു പോയ മൃതദേഹം പിന്നീട് പ്രത്യേകം സജ്ജീകരിച്ച പന്തലിലേക്ക് മാറ്റി.
രക്തപതാക പുതപ്പിച്ച മൃതദേഹത്തില്‍ ആദ്യം പാര്‍ട്ടി സെക്രട്ടറി പ്രകാശ് കാരാട്ട് അഭിവാദ്യം അര്‍പ്പിച്ചു. പിന്നീട് പോളിറ്റ് ബ്യൂറൊ അംഗങ്ങള്‍ അഭിവാദ്യം അര്‍പ്പിക്കുകയുണ്ടായി. തുടര്‍ന്ന് കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ അഭിവാദ്യം അര്‍പ്പിച്ചു.
കേരളത്തില്‍ നിന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍, മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണന്‍, എം എ ബേബി, തോമസ് ഐസക് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ എന്നിവര്‍ അന്തരിച്ച നേതാവിന് അഭിവാദ്യം അര്‍പ്പിക്കാന്‍ എത്തിയിട്ടുണ്ട്.
|