പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
“ഐടി മേഖലക്ക് ആശങ്ക വേണ്ട”  Search similar articles
ബി എസ് യെദ്യൂരപ്പ
PTIPTI
ഇന്ത്യയുടെ ഐടി തലസ്ഥാനമായ ബാംഗ്ലൂരിലുണ്ടായ തീവ്രവാദി ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ഐടി വ്യവസായങ്ങള്‍ക്ക് ആശങ്ക വേണ്ടെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ പറഞ്ഞു.

അന്വേഷണം തുടരുകയാണ്. നിയമസഭാ സമ്മേളനം നടക്കുന്ന സാഹചര്യത്തില്‍ ഇതേക്കുറിച്ച് എന്തെങ്കിലും വെളിപ്പെടുത്താന്‍ താത്പര്യമില്ല.- യെദ്യൂരപ്പ പറഞ്ഞു. കൂടുതല്‍ സേനയെ സംസ്ഥാനത്തു നിയോഗിക്കുമോ എന്ന ചോദ്യത്തിന്, ഇക്കാര്യം ആഭ്യന്തര മന്ത്രിയുമായി സംസാരിച്ചെന്നും ഇക്കാര്യത്തില്‍ കേന്ദ്രത്തിന്‍റെ സഹായം തേടുമെന്നും അദ്ദേഹം പറഞ്ഞു.

സാധാരണ ജീവിതത്തിലേക്കു മടങ്ങിവരാന്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും യെദ്യൂരപ്പ പറഞ്ഞു. ഐടി മേഖലക്കു ഭയപ്പെടാന്‍ ഒന്നുമില്ലെന്നും നഗരത്തിന്‍റെ സുരക്ഷ ഉറപ്പാക്കാന്‍ കഴിയുന്ന എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും സുരക്ഷാ നടപടികള്‍ കര്‍ശനമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൂടുതല്‍
കരാര്‍ സെപ്തംബറില്‍ പൂര്‍ത്തിയാവും: സിബല്‍
പവാര്‍ സഞ്ചരിച്ച വിമാനത്തിന് തകരാര്‍
സ്ഫോടനം: “വൈകിട്ടോടെ തെളിവുകിട്ടും”
പൊട്ടാത്ത ബോംബ് കണ്ടെത്തി
“കോഴ‍: സ്പീക്കറെ ബന്ധപ്പെടുത്തിയില്ല”
അസ്സം: ഉള്‍ഫയും ഹുജിയും ഒന്നിക്കുന്നു