ഇന്ത്യയുടെ ഐടി തലസ്ഥാനമായ ബാംഗ്ലൂരില്‍ വെള്ളിയാഴ്ച ഉണ്ടായ സ്ഫോടന പരമ്പരകളെ സംബന്ധിച്ച് ചില സുപ്രധാന തെളിവുകള്‍ ശനിയാഴ്ച വൈകുന്നേരത്തോടെ ലഭിക്കുമെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ വ്യക്തമാക്കി.
“തല്‍ക്കാലം ഇക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അന്വേഷണം പുരോഗമിക്കുകയാണ്. റിപ്പോര്‍ട്ട് എന്തായിരിക്കുമെന്ന് കാണാം. യെദ്യൂരപ്പ പറഞ്ഞു. തന്‍റെ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചനയാണ് സ്ഫോടനങ്ങള്‍ എന്നും യെദ്യൂരപ്പ പറഞ്ഞു.
ബാംഗ്ലൂരില്‍ കോറമംഗലക്കു സമീപത്തു നിന്ന് ശനിയാഴ്ച രാവിലെ കണ്ടെടുത്ത പൊട്ടാത്ത ഒരു ബോംബ് നിര്‍വീര്യമാക്കിയിരുന്നു. സ്ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെപ്പറ്റി വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
സ്ഫോടനത്തിന്‍റെ ഉത്തരവാദിത്വം ഒരു തീവ്രവാദി സംഘടനയും ഏറ്റെടുത്തിട്ടില്ല. എങ്കിലും ലഷ്കര്‍-ഇ-തൊയ്ബയും സിമിയുമാണ് എന്ന നിഗമനത്തിലാണ് ആഭ്യന്തര മന്ത്രാലയം.
|