പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പൊട്ടാത്ത ബോംബ് കണ്ടെത്തി  Search similar articles
WD
നഗരത്തെ നടുക്കിയ സ്ഫോടന പരമ്പര സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെ, പൊട്ടാതെ അവശേഷിച്ച ഒരു ബോംബ് സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ബാംഗ്ലൂര്‍ നഗരത്തിലെ ഫോറം മാളിനു സമീപമാണ് ബോംബ് കണ്ടെത്തിയത്.

ഈ പ്രദേശത്തിന്‍റെ നിയന്ത്രണം പോലീസ് ഏറ്റെടുത്തു. ഇവിടത്തെ ഗതാഗതവും നിര്‍ത്തിവച്ചിരിക്കുകയാണ്. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തിയിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്കുണ്ടായ ഏഴു സ്ഫോടനങ്ങളില്‍ 2 പേര്‍ കൊല്ലപ്പെടുകയും 20ഓളം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

സ്ഫോടനത്തിന്‍റെ ഉത്തരവാദിത്വം തീവ്രവാദി സംഘടനകളൊന്നും ഏറ്റെടുത്തിട്ടില്ല. എന്നാല്‍ പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ലഷ്കര്‍-ഇ-തൊയ്ബ, നിരോധിത വിദ്യാര്‍ത്ഥി സംഘടനയായ സിമി എന്നിവ സംയുക്തമായാണ് ആക്രമണം നടത്തിയതെന്ന നിഗമനത്തിലാണ് ആഭ്യന്തര മന്ത്രാലയം.
കൂടുതല്‍
“കോഴ‍: സ്പീക്കറെ ബന്ധപ്പെടുത്തിയില്ല”
അസ്സം: ഉള്‍ഫയും ഹുജിയും ഒന്നിക്കുന്നു
123: ഐ‌എ‌ഇഎ വിശദീകരണം നല്‍കി
ആണവ കരാര്‍ പ്രധാനം: കലാം
സ്ഫോടനം സര്‍ക്കാരിന്‍റെ പരാജയം: പ്രതിപക്ഷം
സ്ഫോടനം: നേതാക്കള്‍ അപലപിച്ചു