പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
“കോഴ‍: സ്പീക്കറെ ബന്ധപ്പെടുത്തിയില്ല”  Search similar articles
സീതാറാം യെച്ചൂരി
PTIPTI
വിശ്വാസവോട്ടിനിടെ ലോക്സഭയില്‍ അരങ്ങേറിയ കോഴ വിവാദവുമായി സ്പീക്കറുടെ ഓഫീസിന് ബന്ധമുണ്ടെന്ന ആരോപണം ഉന്നയിച്ചെന്ന റിപ്പോര്‍ട്ടുകള്‍ സിപി‌എം നേതാവ് സീതാറാം യെച്ചൂരി നിഷേധിച്ചു.

“ഞാന്‍ പറഞ്ഞത് പൂര്‍ണ്ണമായും വളച്ചൊടിച്ചിരിക്കുകയാണ് ഇതില്‍.” ഇക്കാര്യത്തില്‍ വിശദീകരണം തേടി ബന്ധപ്പെട്ട മാധ്യമങ്ങളോട് യെച്ചൂരി പറഞ്ഞു. “എം പിമാര്‍ക്കു കോഴ നല്‍കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ ടേപ്പ് സ്പീക്കറുടെ ഓഫീസ്സിനു കൈമാറിയിരുന്നു എന്നാണ് ഞങ്ങള്‍ മനസ്സിലാക്കുന്നത്.” എന്നാണ് താന്‍ പറഞ്ഞതെന്ന് യെച്ചൂരി വിശദീകരിച്ചു.

“സത്യം പുറത്തുവന്നാല്‍ മാത്രമേ സംവിധാനത്തിന്‍റെ വിശ്വാസ്യത പുനസ്ഥാപിക്കാന്‍ കഴിയൂ. അന്വേഷണം ഏതു തലത്തിലായാലും ഏറ്റവും അടുത്തുതന്നെ ഉണ്ടാകണം.” യെച്ചൂരി. സംസാരത്തില്‍ ഉടനീളം സ്പീക്കറുടെ ഓഫീസിനെ കുറിച്ച് ഒന്നും പരാമര്‍ശിക്കാതെയാണ് യെച്ചൂരി ഇക്കാര്യം പറഞ്ഞത്.
കൂടുതല്‍
അസ്സം: ഉള്‍ഫയും ഹുജിയും ഒന്നിക്കുന്നു
123: ഐ‌എ‌ഇഎ വിശദീകരണം നല്‍കി
ആണവ കരാര്‍ പ്രധാനം: കലാം
സ്ഫോടനം സര്‍ക്കാരിന്‍റെ പരാജയം: പ്രതിപക്ഷം
സ്ഫോടനം: നേതാക്കള്‍ അപലപിച്ചു
മടക്കത്തെ കുറിച്ച് പ്രതീക്ഷ: തസ്ലീമ