പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
അസ്സം: ഉള്‍ഫയും ഹുജിയും ഒന്നിക്കുന്നു  Search similar articles
അസ്സം: ഉള്‍ഫയും ഹുജിയും ഒന്നിക്കുന്നു
PTIPTI
നിരോധിത സംഘടനയായ ഉള്‍ഫയും, ബംഗ്ലാദേശ് ആസ്ഥാനമായുള്ള ഹര്‍ക്കത്-ഉള്‍-ജിഹാദ്-അല്‍ ഇസ്ലാമിയും അസ്സമില്‍ യോജിച്ചു പ്രവര്‍ത്തിക്കാന്‍ കരാറായതായി റിപ്പോര്‍ട്ട്.

ചില അജ്ഞാത വൃത്തങ്ങളെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. അസ്സമില്‍ ആക്രമണങ്ങള്‍ നടത്തുന്നതിന് ഹുജിക്ക് സഹായം നല്‍കാമെന്ന് ഉള്‍ഫ സമ്മതിച്ചിട്ടുണ്ട്. പകരം ബംഗ്ലാദേശില്‍ അഭയം തേടിയിരിക്കുന്ന ഉള്‍ഫ നേതാക്കള്‍ക്ക് ഹുജി സഹായം നല്‍കും.

ഒസാമാ ബിന്‍ ലാദന്‍റെ ഇന്‍റര്‍നാഷണല്‍ ഇസ്ലാമിക് ഫ്രണ്ടിന്‍റെ സഹായത്തോടെ 1992ലാണ് ഹുജി രൂപീകൃതമായത്. പരമാധികാരമുള്ള അസ്സം എന്ന സങ്കല്‍പ്പവുമായി ജനങ്ങളുടെ രക്ഷകരായി പോരാട്ടം ആരംഭിച്ച ഉള്‍ഫക്ക് ഇപ്പോള്‍ അസ്സമില്‍ വിശ്വാസ്യത നഷ്ടപ്പെട്ട് വെറും തീവ്രവാദി സംഘടനയായി തീര്‍ന്നിരിക്കുന്നു.

ഈ സാഹചര്യത്തിലാണ് പുതിയ കൂട്ടുകെട്ടിന് ഉള്‍ഫാ നേതൃത്വം മുന്‍‌കൈയ്യെടുത്തിരിക്കുന്നത്.
കൂടുതല്‍
123: ഐ‌എ‌ഇഎ വിശദീകരണം നല്‍കി
ആണവ കരാര്‍ പ്രധാനം: കലാം
സ്ഫോടനം സര്‍ക്കാരിന്‍റെ പരാജയം: പ്രതിപക്ഷം
സ്ഫോടനം: നേതാക്കള്‍ അപലപിച്ചു
മടക്കത്തെ കുറിച്ച് പ്രതീക്ഷ: തസ്ലീമ
ബാംഗ്ലൂരില്‍ നടന്നത് 9 സ്ഫോടനങ്ങള്‍