സുരക്ഷാ മാനദണ്ഡങ്ങള്‍ സംഭവിച്ച ഇന്ത്യന്‍ കരാര്‍ അംഗീകരിക്കുന്നതിന് ആഗസ്ത് 1ന് ഐഎഇഎ ബോര്‍ഡ് ഓഫ് ഗവര്‍ണ്ണേഴ്സ് യോഗം ചേരാനിരിക്കെ, ഐഎഇഎ സെക്രട്ടറിയേറ്റ് അംഗരാഷ്ട്രങ്ങള്‍ക്ക് കരാര്‍ രേഖ സംബന്ധിച്ച് വിശദീകരണം നല്‍കി.
സിവിലിയന്‍ ആണവകരാര്‍ സംബന്ധിച്ച കരടുരേഖ സുരക്ഷാ മാനദണ്ഡങ്ങള്‍ ജൂലൈ7നാണ് പൂര്‍ത്തിയായത്. ജൂലൈ 9ന് 144 അംഗരാഷ്ട്രങ്ങള്‍ക്ക് ഐഎഇഎ ഇതു വിതരണം ചെയ്യുകയും ചെയ്തിരുന്നു. ജൂലൈ 18ന് വിദേശകാര്യ സെക്രട്ടറി ശിവശങ്കര്‍ മേനോന്‍ ഐഎഇഎ ബോര്‍ഡ് ഓഫ് ഗവര്‍ണ്ണേഴ്സിനും പ്രധാനപ്പെട്ട അംഗരാഷ്ട്രങ്ങള്‍ക്കും ഇതു വിശദീകരിച്ചിരുന്നു.
ഐഎഇഎ മേധാവി മൊഹമ്മദ് എല്‍ബറാദിയുമായും മേനോന്‍ ചര്‍ച്ച നടത്തുകയുണ്ടായി. ആണവ നിര്‍വ്യാപനത്തിലേക്കും, ആണവോര്‍ജ്ജത്തിന്‍റെ സമാധാനപരമായ ഉപയോഗത്തിനും കരാര്‍ ആക്കം നല്‍കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ആണവകരാര്‍ സംബന്ധിച്ച ചില രാജ്യങ്ങള്‍ക്കുള്ള സംശയങ്ങളും ആശങ്കകളും ഇന്ത്യ പരിഹരിക്കുമെന്നും മേനോന്‍ പറഞ്ഞിരുന്നു.
ആണവകരാര്‍ പൂര്‍ത്തീകരിക്കുന്നതിലെ നിര്‍ണ്ണായക ഘട്ടമാണ് സുരക്ഷാ മാനദണ്ഡങ്ങള്‍ സംഭവിച്ച കരാറിന് ബോര്‍ഡ് ഓഫ് ഗവര്‍ണ്ണേഴ്സിന്‍റെ അംഗീകാരം ലഭിക്കുന്നത്.
|