കൊല്‍ക്കത്തയിലേക്ക് മടങ്ങിവരുന്നതിനെ കുറിച്ച് ഇതുവരെ ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്ന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ല എന്ന് തസ്ലീമ നസ്രീന്‍.
ഇതുവരെ സര്‍ക്കാരില്‍ നിന്ന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. എന്നാല്‍, അനുകൂലമായ തീരുമാനം ഉണ്ടാവുമെന്നാണ് ഇപ്പോഴും കരുതുന്നത് എന്നും തസ്ലീമ നസ്രീന്‍ വെള്ളിയാഴ്ച പറഞ്ഞു. തസ്ലീമയ്ക്ക് മടങ്ങിവരാനായേക്കും എന്ന മാധ്യമ റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു അവര്‍.
“ഞാന്‍ മാധ്യമ റിപ്പോര്‍ട്ടുകളെ കുറിച്ച് കേട്ടു. എന്നാല്‍, സര്‍ക്കാരിന്‍റെ ഭാഗത്തു നിന്ന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ല” , തസ്ലീമ ഒരു വാര്‍ത്താ ഏജന്‍സിക്ക് അയച്ച ഇ-മെയിലില്‍ പറഞ്ഞു.
മുസ്ലീം മൈനോരിറ്റി ഫോറം എന്ന സംഘടന നടത്തിയ പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്ന് ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമയെ നവംബറില്‍ കൊല്‍ക്കത്തയില്‍ നിന്ന് ഡല്‍ഹിലേക്ക് മാറ്റിയിരുന്നു. പിന്നീട് അവിടെ നിന്ന് സ്വീഡനിലേക്ക് പോവുകയായിരുന്നു അവര്‍.
|