വെള്ളിയാഴ്ച ബാംഗ്ലൂര്‍ നഗരത്തെ നടുക്കിയ 9 സ്ഫോടനങ്ങളില്‍ രണ്ട് പേര്‍ മരിച്ചതായും 20 പേര്‍ക്ക് പരുക്ക് പറ്റിയതായും സ്ഥിരീകരിച്ചു.
ഉച്ചയ്ക്ക് 1:45 ന് ആയിരുന്നു സ്ഫോടന പരമ്പര തുടങ്ങിയത്. ഒരു മണിക്കൂറിനുള്ളില്‍ 9 സ്ഫോടനവും കഴിഞ്ഞു. മദിവാല, അഡുഗോഡി, കൊറമംഗല, ഹൊസുര്‍ റോഡ്, നയന്ദഹല്ലി, ശിവാജി നഗര്‍, ലാംഗ്‌ഫോര്‍ഡ് ടൌണ്‍ എന്നിവിടങ്ങളിലാണ് സ്ഫോടനങ്ങള്‍ നടന്നത്.
എല്ലാ സ്ഫോടനങ്ങളും തെക്കന്‍ ബാംഗ്ലൂരിലാണ് നടന്നത്. ടെന്നിസ് താരം മഹേഷ് ഭൂപതിയുടെ വീടിനടുത്തും സ്ഫോടനമുണ്ടായി. താരതമ്യേന ശക്തികുറഞ്ഞ സ്ഫോടനങ്ങളായിരുന്നു നടന്നത്.
സ്ഫോടനം നടത്താനായി ടൈമറുകള്‍ ഉപയോഗിച്ചിരുന്നതായി ബാംഗ്ലൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ശങ്കര്‍ ബിദാരി പറയുന്നു. സ്ഫോടനത്തില്‍ ബംഗ്ലാദേശ് ആസ്ഥാനമായുള്ള ഹുജി ഭീകരരുടെ പങ്ക് സംശയിക്കുന്നുണ്ട്.
|