പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കരാര്‍: സിംഗ് റഷ്യന്‍ പിന്തുണ തേടി  Search similar articles
PTI
ഇന്തോ-യുഎസ് കരാറിന് ആണവ വിതരണ രാജ്യങ്ങളുടെ പിന്തുണ നേടുന്നതിന്‍റെ ഭാഗമായി പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗും റഷ്യന്‍ പ്രസിഡന്‍റ് ദിമിത്രി മെദ്‌വദേവുമായി ചര്‍ച്ച നടത്തി. ടെലഫോണില്‍ റഷ്യന്‍ പ്രസിഡന്‍റുമായി ബന്ധപ്പെട്ട സിംഗ് ആണവ വിതരണ രാജ്യമായ റഷ്യയുടെ പിന്തുണ തേടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

അടുത്തിടെ ജി-8 സമ്മേളനത്തില്‍ നടന്ന ചര്‍ച്ചകള്‍ പ്രാവര്‍ത്തികമാക്കുന്നതിനെ കുറിച്ചും ഇരു രാജ്യങ്ങളും തമ്മിലുള്ള സൃഷ്ടിപരമായ ബന്ധത്തെ കുറിച്ചും ഇരു നേതാക്കളും സംസാരിച്ചു. റഷ്യന്‍ പ്രസിഡന്‍റിന്‍റെ ഇന്ത്യന്‍ സന്ദര്‍ശനത്തെ കുറിച്ചും സംഭാഷണത്തില്‍ പരാമര്‍ശമുണ്ടായി എന്ന് ക്രെം‌ലിനില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ക്രെം‌ലിനില്‍ നിന്നുള്ള വിശദീകരണത്തില്‍ ആണവകരാറിനെ കുറിച്ചുള്ള പരാമര്‍ശം ഇല്ല എങ്കിലും സിംഗ് സംഭാഷണ മധ്യേ ആണവ കരാറിനുള്ള റഷ്യന്‍ പിന്തുണയും ആവശ്യപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ആണവ വിതരണ രാജ്യങ്ങളിലെ പ്രധാന അംഗമാണ് റഷ്യ. ജി‌-8 സമ്മേളനത്തിന്‍റെ ഇടവേളയില്‍ ഇന്ത്യയുടെ ആണവ കരാര്‍ ശ്രമങ്ങള്‍ക്ക് റഷ്യ ശക്തമായ പിന്തുണ നല്‍കുമെന്ന് വ്യക്തമാക്കിയിരുന്നു.
കൂടുതല്‍
സ്ഫോടനം: അതീവ ജാഗ്രത പ്രഖ്യാപിച്ചു
ബാംഗ്ലൂരില്‍ സ്ഫോടന പരമ്പര: 3 മരണം
കോഴ: എം‌പിമാര്‍ പരാതി നല്‍കി
സോമനാഥിന് ഇന്ന് പിറന്നാള്‍
താജില്‍ ശിവ പൂജ !
ഇടതിനോട് വിദ്വേഷമില്ല: പ്രണാബ്