ബാംഗ്ലൂരില്‍ വെള്ളിയാഴ്ച ഉണ്ടായ പരമ്പര സ്ഫോടനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി പ്രാഥമിക റിപ്പോര്‍ട്ടുകള്‍.
അഞ്ച് സ്ഫോടനങ്ങള്‍ ഉണ്ടായി എന്നാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന വിവരം. സ്ഫോടനത്തില്‍ 15 പേര്‍ക്ക് പരുക്ക് പറ്റിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
മദിവാല, ഹൊസ്സുര്‍ റോഡ് പ്രദേശങ്ങളിലാണ് സ്ഫോടനം നടന്നത്. രണ്ട് സ്ഫോടനങ്ങള്‍ 12 മിനിറ്റുകളുടെ വ്യത്യാസത്തിലാണ് നടന്നത്.
സ്ഫോടനത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
|