വിശ്വാസ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കാനായി കൈക്കൂലി നല്‍കി എന്ന ആരോപണം ഉന്നയിച്ച മൂന്ന് ബിജെപി എംപിമാര്‍ വെള്ളിയാഴ്ച ലോക്‍സഭാ സെക്രട്ടറിയേറ്റിന് ഔദ്യോഗികമായി പരാതി നല്‍കി.
അശോക് അര്‍ഗല്‍, മഹാവീര്‍ ഭഗോറ, ഫഗന്‍ സിംഗ് കുല്‍സെ എന്നീ എംപിമാരാണ് സെക്രട്ടറിയേറ്റിന്‍റെ നിര്‍ദ്ദേശ പ്രകാരം ആരോപണത്തിന്‍മേല്‍ തുടര്‍ നടപടി എടുക്കാനായി പരാതി നല്‍കിയത്. ഇവര്‍ക്ക് വോട്ടെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കാനായി ഒരു എസ്‌പി നേതാവ് മൂന്ന് കോടിരൂപ വീതം കോഴ നല്‍കാന്‍ ശ്രമിച്ചു എന്നാണ് ആരോപണം.
ജൂലൈ 22 ന് നടന്ന വിശ്വാസ വോട്ടെടുപ്പിന് മുമ്പ് കോഴ ആരോപണം സഭയില്‍ നാടകീയ രംഗങ്ങള്‍ക്ക് വഴിവച്ചിരുന്നു. വോട്ടെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കാനായി മൂന്ന് പേര്‍ക്കും ലഭിച്ച ആദ്യ ഗഡുവാണെന്ന് പറഞ്ഞ് ബിജെപി എംപിമാര്‍ മൂന്ന് കോടി രൂപയുടെ നോട്ടു കെട്ടുകള്‍ സഭയില്‍ ഉയര്‍ത്തിക്കാട്ടിയിരുന്നു.
കോഴ കേസില്‍ ഉചിതമായ നടപടി എടുക്കുമെന്ന് സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി സഭയില്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച് കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ച എംപിമാരോട് ലോക്‍സഭാ സെക്രട്ടറിയേറ്റിന് ഔദ്യോഗികമായി പരാതി നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു.
|