പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
താജില്‍ ശിവ പൂജ !  Search similar articles
താജ്മഹലില്‍ ശിവപൂജ നടത്തിയ ഒരു ഡസനോളം ശിവസൈനികരെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ചയായിരുന്നു ശിവസൈനികര്‍ താജ്മഹലിലേക്ക് ഒളിച്ചു കടന്ന് ശിവ പൂജ നടത്തിയത്.

അറസ്റ്റിലായ ശിവസൈനികരെ പിന്നീട് വിട്ടയച്ചു. ഷാജഹാന്‍റെ ഓര്‍മ്മയ്ക്കായി എല്ലാ വര്‍ഷവും മൂന്ന് ദിന ഉറുസ് ആഘോഷം നടത്തുന്നതിന് എതിരെ ശ്രാവണ മാസത്തിലെ എല്ലാ തിങ്കളാഴ്ചയും താജില്‍ ശിവ പൂജ നടത്തുമെന്ന് ശിവസേന മുന്നറിയിപ്പ് നല്‍കിയിരുന്നു.

എന്നാല്‍ കഴിഞ്ഞ തിങ്കളാഴ്ച താജില്‍ പ്രവേശിക്കാന്‍ തുനിഞ്ഞ ശിവ സൈനികരെ പൊലീസ് അധികൃതര്‍ തടഞ്ഞിരുന്നു. തുടര്‍ന്ന്, താജിനു വെളിയില്‍ പൂജ നടത്തി മടങ്ങി. വ്യാഴാഴ്ച മുന്നറിയിപ്പൊന്നും നല്‍കാതെ താജില്‍ കടന്ന ശിവസൈനികരാണ് പൂജ നടത്തിയത്.

പതിനേഴാം നൂറ്റാണ്ടില്‍ ഷാജഹാന്‍ പണികഴിപ്പിച്ച താജ്മഹല്‍ ‘തേജോമഹല്‍’ എന്ന ശിവക്ഷേത്രമാണെന്നാണ് ശിവസൈനികരുടെ അവകാശവാദം.
കൂടുതല്‍
ഇടതിനോട് വിദ്വേഷമില്ല: പ്രണാബ്
കരാര്‍ മുന്നോട്ട്: മന്‍‌മോഹന്‍, ബുഷ്
ഡല്‍ഹിയില്‍ വിമാനത്തിന് തീപിടിച്ചു
‘സേതു രാമന്‍ തന്നെ തകര്‍ത്തു’
കോഴ: എം‌പിമാര്‍ പരാതിനല്‍കണം
സോമനാഥ്: കാരാട്ട് ന്യായീകരിച്ചു