പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഇടതിനോട് വിദ്വേഷമില്ല: പ്രണാബ്  Search similar articles
PTI
യുപി‌എ സര്‍ക്കാരിന് പിന്തുണ പിന്‍‌വലിച്ച സാഹചര്യത്തിലും ഇടതുപക്ഷത്തോട് വിദ്വേഷം തോന്നുന്നില്ല എന്ന് വിദേശകാര്യമന്ത്രി പ്രണാബ് മുഖര്‍ജി. എന്നാല്‍, പിന്തുണ പിന്‍‌വലിച്ചതടക്കമുള്ള സമീപകാല സംഭവങ്ങളില്‍ വിഷമം ഉണ്ടെന്നും പ്രണാബ് പറഞ്ഞു.

കഴിഞ്ഞ നാല് വര്‍ഷങ്ങളില്‍ വ്യത്യസ്ത വീക്ഷണങ്ങളാണ് വച്ചുപുലര്‍ത്തിയത് എങ്കിലും ഇടതുപക്ഷവുമായി വിരോധമില്ല, കൂട്ടുകെട്ട് പിരിഞ്ഞതില്‍ ദു:ഖമുണ്ട് എന്നും പ്രണാബ് ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

“ഞങ്ങള്‍ക്ക് വിരോധമില്ല, തുറന്ന് പറഞ്ഞാല്‍, എന്നെ വ്യക്തിപരമായി വിമര്‍ശിച്ചിട്ടില്ലാത്ത ഇടതുപക്ഷത്തിനോടോ ഇടതു നേതാക്കളോടോ എനിക്ക് വിദ്വേഷമില്ല”, പ്രണാബ് പറഞ്ഞു.

അടുത്ത തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷവുമായി കൂട്ടുകെട്ടിനുള്ള സാധ്യതയുണ്ടോ എന്ന ചോദ്യത്തിന്, ഇപ്പോഴതിനെ കുറിച്ച് പറയാനാവില്ല എന്നും താന്‍ രാഷ്ട്രീയ ജ്യോതിഷി അല്ല എന്നും പ്രണാബ് പറഞ്ഞു. താന്‍ വഴികളൊന്നും തുറന്ന് വയ്ക്കുക ഇല്ല എന്നും അതേസമയം, വഴികളൊന്നും അടയ്ക്കുകയും ഇല്ല എന്നും പ്രണാബ് കൂട്ടിച്ചേര്‍ത്തു.
കൂടുതല്‍
കരാര്‍ മുന്നോട്ട്: മന്‍‌മോഹന്‍, ബുഷ്
ഡല്‍ഹിയില്‍ വിമാനത്തിന് തീപിടിച്ചു
‘സേതു രാമന്‍ തന്നെ തകര്‍ത്തു’
കോഴ: എം‌പിമാര്‍ പരാതിനല്‍കണം
സോമനാഥ്: കാരാട്ട് ന്യായീകരിച്ചു
ജമ്മു: ഗ്രനേഡ് ആക്രമണത്തില്‍ 4 മരണം