പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കരാര്‍ മുന്നോട്ട്: മന്‍‌മോഹന്‍, ബുഷ്  Search similar articles
WD
ആണവകരാറുമായി മുന്നോട്ട് പോവുന്നതിനെ കുറിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ജോര്‍ജ്ജ് ബുഷ് ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗുമായി വ്യാഴാഴ്ച ടെലഫോണിലൂടെ ചര്‍ച്ച നടത്തി.

ആണവകരാര്‍ എത്രയും വേഗം മുന്നോട്ട് കൊണ്ടു പോവണം എന്ന് ഇരു നേതാക്കളും അഭിപ്രായപ്പെട്ടതായി അമേരിക്കന്‍ ദേശീയ സുരക്ഷാ സമിതി വക്താവ് ഗോര്‍ഡണ്‍ ജോണ്‍ഡോര്‍ ഒരു പ്രസ്താവനയില്‍ അറിയിച്ചു.

ഇന്ത്യന്‍ സര്‍ക്കാര്‍ അമേരിക്കയുമായുള്ള തന്ത്രപ്രധാന ബന്ധം ശക്തിപ്പെടുത്താന്‍ സത്വര നടപടികള്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബുഷ് പറഞ്ഞു. മുടങ്ങിപ്പോയ ലോക വ്യാപാര സംഘടനാ ചര്‍ച്ചകളെ കുറിച്ചും ബുഷ് സംസാരിച്ചതായി ജോണ്‍‌ഡോര്‍ പറഞ്ഞു.

പാകിസ്ഥാന്‍ പ്രധാനമന്ത്രി യൂസുഫ് റാസ ഗീലാനിയുമായുള്ള ചര്‍ച്ചകള്‍ക്ക് തൊട്ടുമുമ്പാണ് ബുഷ് ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി ടെലഫോണ്‍ സംഭാഷണം നടത്തിയത്.

സുരക്ഷാമാനദണ്ഡ കരാറിന് അന്താരാഷ്ട്ര ആണവ സമിതിയുടെ അംഗീകാരം ലഭിച്ചു കഴിഞ്ഞാല്‍ ആണവ വിതരണ രാജ്യങ്ങളുടേയും പിന്തുണ ലഭ്യമാക്കേണ്ടതുണ്ട്. ഇതിനായി ഇന്ത്യ ഒരു ഉന്നതതല നയതന്ത്ര സംഘത്തെ അയയ്ക്കുമെന്നാണ് സൂചന നല്‍കിയിരിക്കുന്നത്.
കൂടുതല്‍
ഡല്‍ഹിയില്‍ വിമാനത്തിന് തീപിടിച്ചു
‘സേതു രാമന്‍ തന്നെ തകര്‍ത്തു’
കോഴ: എം‌പിമാര്‍ പരാതിനല്‍കണം
സോമനാഥ്: കാരാട്ട് ന്യായീകരിച്ചു
ജമ്മു: ഗ്രനേഡ് ആക്രമണത്തില്‍ 4 മരണം
അകാലി എം‌പിയും പുറത്ത്