പറന്നുയരുന്നതിനു മുമ്പ് വിമാനത്തിന്‍റെ അടിവശത്ത് തീ പിടിക്കുന്നത് കണ്ടെത്തിയത് വന്‍ അപകടം ഒഴിവാക്കി. ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന എയര്‍ മൌറിഷ്യസ് വിമാനത്തിലാണ് തീ പിടുത്തം ഉണ്ടായത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഡല്‍ഹിയില്‍ നിന്ന് പുറപ്പെടാനൊരുങ്ങവെ, പൈലറ്റാണ് വിമാനത്തില്‍ തീ കണ്ടത്. ഇതെ തുടര്‍ന്ന്, വിമാനത്തിലുണ്ടായിരുന്ന 241 യാത്രക്കാരെയും 11ജോലിക്കാരെയും സുരക്ഷിതമായി വെളിയിലിറക്കി.
തീപിടുത്തത്തിന്‍റെ കാരണം എന്താണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. യാത്രക്കാരെയെല്ലാം ഹോട്ടലില്‍ താമസിപ്പിച്ചിരിക്കുകയാണ്.
സംഭവത്തെ കുറിച്ച് എയര്‍ മൌറിഷ്യസ് അധികൃതരുടെ പ്രതികരണം അറിവായിട്ടില്ല.
|