പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
‘സേതു രാമന്‍ തന്നെ തകര്‍ത്തു’  Search similar articles
രാമ സേതു രാ‍മന്‍ തന്നെ നശിപ്പിച്ചു എന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പറഞ്ഞു. സേതുസമുദ്രം പദ്ധതി കേസില്‍ സര്‍ക്കാരിന്‍റെ അഭിഭാഷകന്‍ ഫാലി എസ് നരിമാന്‍ ആണ് ഈ വാദമുഖം ഉന്നയിച്ചത്.

കമ്പരാമായണവും പദ്മപുരാണവും അടിസ്ഥാനമാക്കിയായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്‍റെ വാദം.

“രാമന്‍ നിര്‍മ്മിച്ച പാലം രാമ-രാവണ യുദ്ധത്തിനു ശേഷംരാമന്‍ തന്നെ നശിപ്പിച്ചു എന്ന് പുരാണങ്ങളില്‍ പറയുന്നു. അതിനാല്‍ എവിടെയാണ് പാലം? ഞങ്ങള്‍ ഒരു പാലവും നശിപ്പിക്കുന്നില്ല. അവിടെ ഒരു പാലവുമില്ല. അതൊരു മനുഷ്യ നിര്‍മ്മിത പാലമല്ലായിരുന്നു. അത് ഒരു അതിമാനുഷ്യന്‍ നിര്‍മ്മിച്ചതാവാം. പക്ഷേ, അതേ അതിമാനുഷന്‍ തന്നെ അത് നശിപ്പിക്കുകയും ചെയ്തു. അതിനാലാണ്, നൂറ്റാണ്ടുകളോളം ഇതെ കുറിച്ച് ആരും പരാമര്‍ശിക്കാതിരുന്നത്. അടുത്തിടെ മാത്രമാണ് ഇവിടം ഒരു ആരാധനാ സ്ഥലമായത്”, സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞു.

2005 മുതല്‍ നടന്ന ഡ്രഡ്ജിംഗിനെ ആരും എതിര്‍ത്തിരുന്നില്ല എന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞു. ജയലളിത 2001ല്‍ തെരഞ്ഞെടുപ്പ് വാഗ്ദാനമായി പദ്ധതിയെ ഉയര്‍ത്തിക്കാട്ടിയതും വിജയം വരിച്ചതും അവര്‍ ഒരിക്കലും പദ്ധതിയെ അനുകൂലിച്ചിട്ടില്ല എന്ന അഭിഭാഷകന്‍ ഗുരുകൃഷ്ണ കുമാറിന്‍റെ വാദത്തെ ഖണ്ഡിച്ചു കൊണ്ട് ഫാലി എസ് നരിമാന്‍ ചൂണ്ടിക്കാട്ടി.

ചീഫ് ജസ്റ്റിസ് കെജി ബാലകൃഷ്ണന്‍, ജസ്റ്റിസുമാരായ ജെ‌എം പഞ്ചാല്‍, ആര്‍ വി രവീന്ദ്രന്‍ എന്നിവരടങ്ങുന്ന ബഞ്ചായിരുന്നു വാദം കേട്ടത്. വിശ്വാസത്തിനും യുക്തിക്കും ഒരേസമയം നിലനില്‍ക്കത്തക്ക വഴിയുണ്ടെങ്കില്‍ അതിലൂടെ പദ്ധതിയുമായി മുന്നോട്ടു പോവാന്‍ ശ്രമിക്കാത്തത് എന്താണ് എന്നായിരുന്നു വാദം കേട്ട ശേഷം കോടതി ചോദിച്ചത്.

കൂടുതല്‍
കോഴ: എം‌പിമാര്‍ പരാതിനല്‍കണം
സോമനാഥ്: കാരാട്ട് ന്യായീകരിച്ചു
ജമ്മു: ഗ്രനേഡ് ആക്രമണത്തില്‍ 4 മരണം
അകാലി എം‌പിയും പുറത്ത്
‘ഡെയര്‍ ഡെവിള്‍സ്’ ഗിന്നസ് റൈഡില്‍
സിംഗ് സ്പീക്കറെ സന്ദര്‍ശിച്ചു