പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കോഴ: എം‌പിമാര്‍ പരാതിനല്‍കണം  Search similar articles
വിശ്വാസ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കുന്നതിനായി കോഴ ലഭിച്ചു എന്ന് ആരോപണം ഉന്നയിച്ച മൂന്ന് ബിജെപി എം‌പിമാരോട് ഔദ്യോഗികമായി പരാതി നല്‍കാന്‍ ലോക്‍സഭാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം രാത്രിയിലാണ് ലോക്സഭ സെക്രട്ടറിയേറ്റില്‍ നിന്ന് ഇതു സംബന്ധിച്ച നിര്‍ദ്ദേശം അശോക് അര്‍ഗല്‍, മഹാവീര്‍ ഭഗോര, ഫഗന്‍ സിംഗ് കുല്‍‌സെ എന്നീ എം‌പിമാര്‍ക്ക് ലഭിച്ചത് എന്ന് ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. വൊട്ടെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കാനായി മൂന്ന് കോടി രൂപ വീതം കോഴപ്പണം നല്‍കാമെന്ന വാഗ്ദാനമാണ് നല്‍കിയത് എന്നാണ് എം‌പിമാര്‍ ആരോപിക്കുന്നത്.

ജൂലൈ 22 ന് വിശ്വാസ വോട്ടെടുപ്പ് നടക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയായിരുന്നു അവിശ്വസനീയ രംഗങ്ങള്‍ക്ക് ലോക്‍സഭ സാക്‍ഷ്യം വഹിച്ചത്. വോട്ടെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കാനായി ഒരു എസ്പി നേതാവ് നല്‍കിയ പണമാണെന്ന് വിളിച്ചു പറഞ്ഞു കൊണ്ട് ബിജെപി അംഗങ്ങള്‍ നോട്ടുകെട്ടുകള്‍ ഉയര്‍ത്തിക്കാട്ടി സഭയുടെ നടുത്തളത്തിലെത്തിയത് ദീര്‍ഘനേരം ബഹളത്തിന് കാരണമായിരുന്നു.

ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടാല്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി ബുധനാഴ്ച സഭയ്ക്ക് ഉറപ്പ് നല്‍കിയിരുന്നു.
കൂടുതല്‍
സോമനാഥ്: കാരാട്ട് ന്യായീകരിച്ചു
ജമ്മു: ഗ്രനേഡ് ആക്രമണത്തില്‍ 4 മരണം
അകാലി എം‌പിയും പുറത്ത്
‘ഡെയര്‍ ഡെവിള്‍സ്’ ഗിന്നസ് റൈഡില്‍
സിംഗ് സ്പീക്കറെ സന്ദര്‍ശിച്ചു
സ്പീക്കര്‍ക്ക് കോണ്‍ഗ്രസ് പിന്തുണ
മറ്റുള്ളവ
എം‌പിമാര്‍ നോട്ടുകെട്ടുമായി സഭയില്‍