പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സോമനാഥ്: കാരാട്ട് ന്യായീകരിച്ചു  Search similar articles
PTI
സോമനാഥ് ചാറ്റര്‍ജിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിനെ സിപി‌എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വ്യാ‍ഴാഴ്ച ന്യായീകരിച്ചു. ഹൈദരാബാദില്‍ ഒരു മാധ്യമ സമ്മേളനത്തില്‍ സംസാരിക്കുമ്പോഴാണ് കാരാട്ട് പാര്‍ട്ടി നടപടിയെ ശരിവച്ചത്.

പാര്‍ട്ടി നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാത്തതിന് സോമനാഥിനെതിരെ നടപടി സ്വീകരിക്കുകയല്ലാതെ മറ്റു വഴികളില്ലായിരുന്നു എന്ന് കാരാട്ട് പറഞ്ഞു.

മുതിര്‍ന്ന പാര്‍ട്ടി നേതാവിനെതിരെ നടപടികള്‍ എടുക്കേണ്ടി വന്നതിനെ ‘ദൌര്‍ഭാഗ്യകരം’ എന്നാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി വിശേഷിപ്പിച്ചത്. സന്തോഷകരമായ ഒന്നല്ലായിരുന്നു നടപടി എന്നും കാരാട്ട് പറഞ്ഞു.

“പാര്‍ട്ടി പിന്തുണ പിന്‍‌വലിച്ച സാഹചര്യത്തില്‍ പാര്‍ട്ടി അംഗം സ്പീക്കര്‍ പദവിയില്‍ തുടരരുത് എന്ന് കേന്ദ്ര കമിറ്റി തീരുമാനിച്ചു. ഇത് അദ്ദേഹത്തിന്‍റെ ശ്രദ്ധയില്‍ പെടുത്താന്‍ ഞങ്ങള്‍ ശ്രമിച്ചു. എന്നാല്‍, സോമനാഥ് ഇതിനോട് യോജിച്ചില്ല...ഞങ്ങള്‍ക്ക് പിന്നീട് നടപടി എടുക്കുകയല്ലാതെ മറ്റു മാര്‍ഗ്ഗമില്ലായിരുന്നു”, കാരാട്ട് മാധ്യമസമ്മേളനത്തില്‍ പറഞ്ഞു.
കൂടുതല്‍
ജമ്മു: ഗ്രനേഡ് ആക്രമണത്തില്‍ 4 മരണം
അകാലി എം‌പിയും പുറത്ത്
‘ഡെയര്‍ ഡെവിള്‍സ്’ ഗിന്നസ് റൈഡില്‍
സിംഗ് സ്പീക്കറെ സന്ദര്‍ശിച്ചു
സ്പീക്കര്‍ക്ക് കോണ്‍ഗ്രസ് പിന്തുണ
മന്ത്രിസഭാവികസനം ഓഗസ്റ്റില്‍?