ശ്രീനഗറിലെ ബത്‌മാലൂ ബസ് സ്റ്റേഷനില്‍ ഭീകരര്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ ഒരു സ്ത്രീയും മൂന്ന് കുട്ടികളും ഉള്‍പ്പെടെ നാല് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്.
വ്യാഴാഴ്ച നടന്ന ഗ്രനേഡ് ആക്രമണത്തില്‍ ഏഴ് പേര്‍ക്ക് പരുക്ക് പറ്റിയിട്ടുണ്ട്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് അധികൃതര്‍ അറിയിക്കുന്നു.
ബസ് സ്റ്റേഷനില്‍ ബസ് കാത്തു നിന്ന ജനക്കൂട്ടത്തിനു നേര്‍ക്ക് ഭീകരര്‍ ഗ്രനേഡ് വലിച്ചെറിയുകയായിരുന്നു. ജമ്മുവില്‍ ഞായറാഴ്ച നടന്ന വിവിധ ആക്രമണങ്ങളില്‍ 16 പേര്‍ കൊല്ലപ്പെടുകയും 40 പേര്‍ക്ക് പരുക്ക് പറ്റുകയും ചെയ്തിരുന്നു.
|