ഇന്ത്യന്‍ കരസേനയുടെ അഭിമാന സംഘമായ ‘ഡെയര്‍ ഡെവിള്‍സ്’ അഞ്ചാം തവണയും ഗിന്നസ് ബുക്കില്‍ സ്ഥാനം നേടി.
അഞ്ചാം തവണയും ഗിന്നസ് ബുക്കില്‍ സ്ഥാനം നേടിയ സൈന്യത്തിന്‍റെ മോട്ടോര്‍ സൈക്കിള്‍ അഭ്യാസ സംഘത്തെ കരസേനാ മേധാവി ദീപക് കപൂര്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ അനുമോദിച്ചു. ഇത്തവണ 11 മോട്ടോര്‍ സൈക്കിളുകളിലായി 251 പേരെ വഹിച്ചു കൊണ്ട് 240 മീറ്റര്‍ സഞ്ചരിച്ചാണ് ‘ഡെയര്‍ ഡെവിള്‍സ്’ റിക്കോഡിട്ടത്.
1991 ല്‍ 40 അംഗ സംഘം ഏഴ് മോട്ടോര്‍ സൈക്കിളുകളിലായി 400 മീറ്റര്‍ സഞ്ചരിച്ചാണ് ആദ്യ റിക്കോഡിട്ടത്. 1993 ല്‍ 81 അംഗ സംഘം ഒമ്പത് മോട്ടോര്‍ സൈക്കിളുകളിലായി 200 മീറ്റര്‍ സഞ്ചരിച്ചാണ് രണ്ടാം ലോക റിക്കോഡിട്ടത്.
1996 ല്‍ 140 ആളുകള്‍ 11 മോട്ടോര്‍ സൈക്കിളുകളില്‍ 100 മീറ്റര്‍ ദൂരം സഞ്ചരിച്ചാണ് മൂന്നാം റിക്കൊഡിട്ടത്. ‘ഡെയര്‍ ഡെവിള്‍സ്’ തങ്ങളുടെ നാലാം റിക്കോഡ് 2001 ല്‍ ആണ് സൃഷ്ടിച്ചത്. 10 മോട്ടോര്‍ സൈക്കിളുകളിലായി 201 പേര്‍ 100 മീറ്റര്‍ ദൂരം സഞ്ചരിച്ചാണ് അന്ന് ചരിത്രം സൃഷ്ടിച്ചത്.
‘ഡെയര്‍ ഡെവിള്‍സ്’ സൃഷ്ടിച്ച ലോക റെക്കോഡുകളെല്ലാം ഗിന്നസ് ബുക്ക് ഓഫ് റിക്കോഡ്സും അംഗീകരിക്കുകയായിരുന്നു.
|