പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സിംഗ് സ്പീക്കറെ സന്ദര്‍ശിച്ചു  Search similar articles
PTI
സിപി‌എമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട ലോക്‍സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയെ പ്രധാനമന്ത്രി സന്ദര്‍ശിച്ചു. വ്യാഴാഴ്ച രാവിലെയാണ് സിംഗ് സോമനാഥിന്‍റെ വസതിയിലെത്തിയത്.

ഇടതുപക്ഷം സര്‍ക്കാരിനു പിന്തുണ പിന്‍‌വലിച്ച ശേഷവും സ്പീക്കര്‍ പദവിയില്‍ തുടര്‍ന്നത് കാരണമാണ് ഇടതുപക്ഷം ബുധനാഴ്ച സോമനാഥ് ചാറ്റര്‍ജിക്ക് എതിരെ കടുത്ത നടപടിക്ക് മുതിര്‍ന്നത്. മന്‍‌മോഹന്‍ സിംഗും സോമനാഥ് ചാറ്റര്‍ജിയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

സോമനാഥ് ചാറ്റര്‍ജി സ്പീക്കര്‍ പദവിയില്‍ തുടരമെന്ന് പ്രധാനമന്ത്രി ആവശ്യമുന്നയിച്ചിട്ടുണ്ടാവും എന്നാണ് സൂചന. സോമനാഥ് പദവി രാജിവയ്ക്കരുത് എന്നാണ് യുപി‌എ ഒന്നടങ്കം ആഗ്രഹിക്കുന്നത്.

സര്‍ക്കാര്‍ പ്രതിസന്ധി നേരിട്ട അവസരത്തില്‍ രണ്ട് ദിവസം നീണ്ട പ്രത്യേക ലോക്‍സഭാ സമ്മേളനം സ്തുത്യര്‍ഹമായി നിയന്ത്രിച്ചതിന് ഭരണകക്ഷി അംഗങ്ങള്‍ സോമാനാഥ് ചാറ്റര്‍ജിയോട് കടപ്പാട് അറിയിച്ചു കഴിഞ്ഞു. എന്നാല്‍, സ്പീക്കര്‍ പദവി വിശ്വാസ വോട്ടിനു മുമ്പേ രാജിവയ്ക്കണം എന്നായിരുന്നു സിപി‌എം ആവശ്യപ്പെട്ടിരുന്നത്.
കൂടുതല്‍
സ്പീക്കര്‍ക്ക് കോണ്‍ഗ്രസ് പിന്തുണ
മന്ത്രിസഭാവികസനം ഓഗസ്റ്റില്‍?
സോമനാഥ് ചാറ്റര്‍ജിയെ പുറത്താക്കി
8 എം‌പിമാരെ ബിജെപി പുറത്താക്കി
ദേശീയ രാഷ്ട്രീയത്തില്‍ മൂന്നാം ബദല്‍
സോമനാഥിനെതിരെ കടുത്ത നടപടി