പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട ലോക്‍സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിക്ക് കോണ്‍ഗ്രസിന്‍റെ പിന്തുണ. വിശ്വാസ വൊട്ടെടുപ്പിനു മുമ്പ് സ്പീക്കര്‍ പദവി ഒഴിയാതിരുന്നതിന് കഴിഞ്ഞ ദിവസമാണ് സിപിഐ (എം) സോമനാഥിനെ പുറത്താക്കിയത്.
സോമനാഥ് നല്ലൊരു സ്പീക്കറാണ് എന്നും പദവിയുടെ അന്തസ് ഉയര്‍ത്തിപ്പിടിച്ചു എന്നും കോണ്‍ഗ്രസ് വക്താവ് ജയന്തി നടരാജന്‍ പറഞ്ഞു.
സ്പീക്കറെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ നടപടി അനുചിതമാണ്. എന്നാല്‍, അത് പാര്‍ട്ടിക്കുള്ളിലെ കാര്യമായതിനാല്‍ അതെ കുറിച്ചു കൂടുതല്‍ സംസാരിക്കുന്നില്ല എന്നും ജയന്തി നടരാജന്‍ ബുധനാഴ്ച മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
സ്പീക്കറെ തെരഞ്ഞെടുത്തത് കോണ്‍ഗ്രസ് മാത്രമല്ല, യുപിഎ സഖ്യമാണ്. സ്പീക്കര്‍ക്ക് മുഴുവന്‍ സഭയുടെയും പിന്തുണയും ഉണ്ടായിരുന്നു.
പുതിയൊരു സ്പീക്കറെ തെരഞ്ഞെടുക്കുന്നതിനെ കുറിച്ച് ചിന്തിക്കേണ്ട എന്നും സോമനാഥിന്‍റെ പാര്‍ട്ടി അംഗത്വവും സ്പീക്കര്‍ പദവിയും തമ്മില്‍ ബന്ധപ്പെടുത്താനാവില്ല എന്നും ജയന്തി നടരാജന്‍ കൂട്ടിച്ചേര്‍ത്തു.
|