പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സോമനാഥ് ചാറ്റര്‍ജിയെ പുറത്താക്കി  Search similar articles
സോമനാഥ്
PTIPTI
ലോക്സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയെ സിപി‌ഐ(എം)ല്‍ നിന്നു പുറത്താക്കി. സിപി‌എം പോളിറ്റ്ബ്യൂറോയുടേതാണ് തീരുമാനം.

വിശ്വാസവോട്ടിന് പാര്‍ട്ടികള്‍ ഒരുങ്ങാന്‍ തുടങ്ങിയതു മുതല്‍ സിപി‌എമ്മില്‍ നിലനിന്ന അവ്യക്തതയാണ് ഇതോടെ നീങ്ങിയിരിക്കുന്നത്. ലോക്സഭാ സ്പീക്കര്‍ സ്ഥാനത്തു നിന്ന് രാജിവയ്ക്കില്ലെന്ന് സോമനാഥ് ചാറ്റര്‍ജി വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടാകും.

വിശ്വാസവോട്ടിനു മുന്‍പായി രാജിവയ്ക്കണമെന്ന പാര്‍ട്ടി ആവശ്യത്തോട് ആദ്യഘട്ടത്തില്‍ സ്പീക്കര്‍ തണുത്ത പ്രതികരണം സ്വീകരിച്ചതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. സ്പീക്കറുടേത് ഭരണഘടനാപരമായ പദവിയാണെന്നും തുടര്‍ന്ന് 21നു മുന്‍പായി രാജിവയ്ക്കണമെന്നാണ് പാര്‍ട്ടി നിലപാടെന്നും അദ്ദേഹത്തെ അറിയിച്ചു.

എന്നാല്‍ നാലുവര്‍ഷം സ്പീക്കറായി തുടര്‍ന്ന ശേഷം ബിജെപിക്കൊപ്പം വോട്ടു ചെയ്യനാകില്ലെന്ന് വ്യക്തമാക്കി അദ്ദേഹം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന് കത്തയച്ചിരുന്നു. പാര്‍ട്ടി തീരുമാനം ലംഘിച്ച് വിശ്വാസവോട്ടില്‍ സഭയെ നയിച്ച സോമനാഥ് വോട്ടിനു ശേഷം പദവി രാജിവച്ചേക്കുമെന്ന് സൂചന നല്‍കിയിരുന്നു.

എന്നാല്‍ വിശ്വാസവോട്ടിനു ശേഷം ഈ തീരുമാനം അദ്ദേഹം മാറ്റി. പദവിയില്‍ തുടരുമെന്ന് അദ്ദേഹം പശ്ചിമബംഗാള്‍ പാര്‍ട്ടി സെക്രട്ടറി ബിമന്‍ ബസുവിനെ അറിയിച്ചു. തുടര്‍ന്നാണ് അദ്ദേഹത്തിനെതിരെ കടുത്ത നടപടിയെടുക്കാന്‍ സിപി‌എം തീരുമാനിച്ചത്.
കൂടുതല്‍
8 എം‌പിമാരെ ബിജെപി പുറത്താക്കി
ദേശീയ രാഷ്ട്രീയത്തില്‍ മൂന്നാം ബദല്‍
സോമനാഥിനെതിരെ കടുത്ത നടപടി
എന്‍‌എസ്ജി ധാരണക്ക് ശ്രമം
രാജിവയ്ക്കില്ലെന്ന് സോമനാഥ്
അദ്വാനിക്ക് മന്‍‌മോഹന്‍റെ രൂക്ഷവിമര്‍ശനം