പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
എം‌പിമാര്‍ നോട്ടുകെട്ടുമായി സഭയില്‍  Search similar articles
വിശ്വാസവോട്ടിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കെ സഭയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറി. ബാഗു നിറയെ നോട്ടുകെട്ടുകളുമായി മൂന്ന് പ്രതിപക്ഷ എം പിമാര്‍ സഭാമദ്ധ്യത്തില്‍ എത്തിയതാണ് സംഭവ വികാസങ്ങള്‍ക്കു തുടക്കം കുറിച്ചത്.

മൂന്നു ബിജെപി എം പിമാരാണ് സമാജ്‌വാദി പാര്‍ട്ടി 9 കോടി കോഴ നല്‍കാമെന്ന് വാഗ്ദാനം നല്‍കിയെന്ന് ആരോപിച്ച് സഭയുടെ നടുത്തളത്തില്‍ ഇറങ്ങിയത്. തുടര്‍ന്ന് സംഭവം സത്യമാണെന്നും ഒരു പ്രമുഖ ടിവി ചാനല്‍ ഈ രംഗം ഷൂട്ടു ചെയ്തെന്നും അദ്വാനിയും ആരോപിച്ചത് അവിശ്വസനീയമായ രംഗങ്ങള്‍ക്കു വഴിവച്ചു.

ബിജെപി എം പി അശോക് സിംഗ് അര്‍ഘാല്‍ കൈക്കൂലി കിട്ടിയതെന്ന്‌ അവകാശപ്പെട്ട്‌ നോട്ടുകെട്ടുകളുമായി സഭയുടെ നടുക്കളത്തിലിറങ്ങിയതേ തുടര്‍ന്ന് മധ്യപ്രദേശില്‍ നിന്നുള്ള മറ്റു ഭഗന്‍ സിംഗ് കുലസ്തെ, മഹാവീര്‍ ഭഗോഡ എന്നീ എം പിമാര്‍ സര്‍ക്കാരിന്‌ അനുകൂലമായി വോട്ടുചെയ്യാന്‍ സമാജ്‌വാദി പാര്‍ട്ടിനേതാക്കള്‍ നല്‍കിയ കൈക്കൂലിയാണെന്നു പറഞ്ഞ് ബാഗുകള്‍ തുറന്ന്‌ ആയിരത്തിന്റെ നോട്ടുകെട്ടുകള്‍ ഉയര്‍ത്തിക്കാട്ടി രംഗത്ത് എത്തുകയായിരുന്നു.

കാലുമാറുന്നതിന് മുന്‍‌കൂറായി ഒരു ഉന്നത സമാജ്‌വാദി പാര്‍ട്ടി നേതാവ് നല്‍കിയ ഒരു കോടി രൂപയാണ് പാര്‍ലമെന്‍റില്‍ പ്രസര്‍ശിപ്പിക്കുന്നതെന്നും ഇവര്‍ പറഞ്ഞു. 1000രൂപയുടെ നോട്ടുകളുടെ നൂറുകെട്ടുകളാണ് ഇവരുടെ പക്കല്‍ ഉണ്ടായിരുന്നത്. സംഭവത്തെ തുടര്‍ന്ന് സ്പീക്കര്‍ സര്‍വ്വകക്ഷി യോഗം വിളിച്ചിട്ടുണ്ട്.

തുടര്‍ന്ന് ബിജെപി എം പിമാര്‍ മുദ്രാവാക്യവുമായി പാര്‍ലമെന്റ്‌ സ്‌തംഭിപ്പിച്ചു. സിപിഐ എം പി ആചാര്യ സംസാരിക്കുന്നതിനിടയിലാണ്‌ തികച്ചും നാടകീയമായ സംഭവങ്ങള്‍ സഭയ്‌ക്കുള്ളില്‍ അരങ്ങേറിയത്‌.
കൂടുതല്‍
അടിസ്ഥാന സൌകര്യം വികസിപ്പിക്കണം: ലാലു
സിബിഐ ഭീഷണിപ്പെടുത്തുന്നു: ബി‌എസ്പി
രാമസേതു പദ്ധതിയുമായി മുന്നോട്ട്
എം പിമാരെ തടഞ്ഞുവച്ചിരിക്കുന്നെന്ന്
വളര്‍ച്ചയ്ക്ക് ഊര്‍ജ്ജ സുരക്ഷ വേണം: രാഹുല്‍
സിംഗ് വിശ്വാസവോട്ടിലെ വ്യത്യസ്തന്‍