പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
അടിസ്ഥാന സൌകര്യം വികസിപ്പിക്കണം: ലാലു  Search similar articles
PRO
അടിസ്ഥാന സൌകര്യ വികസനത്തില്‍ കൂടി രാജ്യത്ത് വികസനം ഉറപ്പാക്കാന്‍ സാധിക്കുമെന്ന് ലാലു പ്രസാദ് യാദവ്. വിശ്വാസ വോട്ടെടുപ്പിന്‍‌മേലുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു റയില്‍‌വെ മന്ത്രി.

പ്രധാനമന്ത്രി വിശ്വാസ വോട്ട് തേടാന്‍ തീരുമാനിച്ചത് ധീരമായ പ്രവര്‍ത്തിയാണെന്ന് ലാലു ലോക്സഭയില്‍ പറഞ്ഞു. ഇടതുകക്ഷികള്‍ക്കെതിരെ വിമര്‍ശനം അഴിച്ചു വിട്ട മന്ത്രി അവര്‍ ‘ആശങ്കകള്‍ ഉണ്ടാക്കാന്‍’ മിടുക്കരാണെന്ന് ആരോപിച്ചു.

“എല്ലാവരും പ്രധാനമന്ത്രിയാവാന്‍ ആഗ്രഹിക്കുന്നുണ്ട്. മുലായം സിംഗ് യാദവ്, മായവതി എന്തിനേറെ ഞാനും, എന്നാല്‍ എനിക്ക് ധൃതിയില്ല, ” ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി എല്‍ കെ അദ്വാനിയെ ലാലു വിമര്‍ശിച്ചത് സഭയില്‍ ചിരിയുണര്‍ത്തി.

അദ്വാനി അമേരിക്കയ്ക്കെതിരെയും ആണവകരാറിനെതിരെയും വിമര്‍ശനം നടത്തിയിട്ടില്ല എന്ന് പറഞ്ഞ ലാലുപ്രസാദ് പ്രതിപക്ഷത്തെ സ്വന്തം ശൈലിയില്‍ ഇങ്ങനെ വിമര്‍ശിച്ചു, “ നിങ്ങള്‍ക്ക് അമേരിക്കന്‍ നിര്‍മ്മിത വാച്ച് ധരിക്കാം, കുട്ടികളെ അമേരിക്കയില്‍ വിട്ട് പഠിപ്പിക്കാം, പക്ഷേ എന്‍‌ഡി‌എയ്ക്ക് വേണ്ടി അമേരിക്കയെ പേടിക്കുകയും വേണം”.
കൂടുതല്‍
സിബിഐ ഭീഷണിപ്പെടുത്തുന്നു: ബി‌എസ്പി
രാമസേതു പദ്ധതിയുമായി മുന്നോട്ട്
എം പിമാരെ തടഞ്ഞുവച്ചിരിക്കുന്നെന്ന്
വളര്‍ച്ചയ്ക്ക് ഊര്‍ജ്ജ സുരക്ഷ വേണം: രാഹുല്‍
സിംഗ് വിശ്വാസവോട്ടിലെ വ്യത്യസ്തന്‍
‘ഹൈഡ് ആക്ട് ഇന്ത്യയെ ബാധിക്കില്ല’