യുപിഎക്ക് അനുകൂലമായി വോട്ടു ചെയ്യാന്‍ സര്‍ക്കാര്‍, സിബിഐയെ ഉപയോഗിച്ച് സമ്മര്‍ദ്ദം ചെലുത്തുന്നെന്ന ബിഎസ്പി എം പി ബ്രജേഷ് പഥക്കിന്‍റെ ആരോപണം സഭയില്‍ വന്‍ ബഹളത്തിനു വഴിവച്ചു.
ഒരു സര്‍ക്കാര്‍ സംവിധാനത്തെ രാഷ്ട്രീയ കുതിരക്കച്ചവടത്തിന് ഉപയോഗിക്കുന്നു എന്നാരോപിച്ചാണ് ബിഎസ്പി അംഗങ്ങള്‍ സഭാനടപടികള്‍ തടസ്സപ്പെടുത്തിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സിബിഐ ഉദ്യോഗസ്ഥര്‍ ഈ ആവശ്യവുമായി ബിഎസ്പി അംഗങ്ങളെ നിരന്തരം കാണുന്നുണ്ടെന്നും പഥക് ആരോപണം ഉന്നയിച്ചു.
സര്‍ക്കാരിനെ അനുകൂലിച്ചില്ലെങ്കില്‍ മായാവതിയെ കള്ളക്കേസ് ചമച്ച് കുടുക്കിലാക്കുമെന്നും സിബിഐ ഭീഷണിപ്പെടുത്തിയതായി അംഗങ്ങള്‍ പറഞ്ഞു. പലരും തങ്ങള്‍ക്ക് സുരക്ഷാ ഭീഷണിയുണ്ടെന്നും സുരക്ഷ നല്‍കണമെന്നും സ്പീക്കറോട് ആവശ്യപ്പെട്ടു.
അംഗങ്ങള്‍ക്കു സുരക്ഷ നല്‍കുമെന്നു പറഞ്ഞ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി സഭക്കു പുറത്തുണ്ടായിരുന്ന ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ക്ക് വിഷയം കൈമാറി. ഈ വിഷയം അന്വേഷിക്കാന്‍ സഭാ സമിതി രൂപീകരിക്കണം എന്ന് സിപിഐ എം പി ഗുരുദാസ് ദാസ് ഗുപ്തയും ആവശ്യപ്പെട്ടു.
|