വിവാദമായി സേതുസമുദ്രം പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു പോയേക്കുമെന്ന് സൂചന. ഇതു സംബന്ധിച്ച സത്യവാങ്‌മൂലം സര്‍ക്കാര്‍ ഇന്നു സുപ്രീം കോടതിയില്‍ സമര്‍പ്പിക്കും എന്നാണ് കരുതുന്നത്.
പദ്ധതിയുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ കോടതിയുടെ അനുവാദം ചോദിക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പദ്ധതിയുടെ നിര്‍മ്മാണം ആരംഭിക്കുന്നതിനു മുന്‍പ് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ സര്‍വ്വേ നടത്തേണ്ടത് ആവശ്യമില്ലെന്നും സര്‍ക്കാര്‍ ധരിപ്പിക്കുമെന്നാണ് കരുതുന്നത്.
വിശ്വാസവോട്ടില്‍ സര്‍ക്കാരിനെ പിന്തുണക്കുന്നതിന് ഡിഎംകെയ്ക്കുള്ള സമ്മാനമായി ആകും പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുക. സേതുസമുദ്രം കപ്പല്‍ച്ചാല്‍ പദ്ധതി പൂര്‍ത്തിയായാല്‍, പടിഞ്ഞാറന്‍ തീരത്തുനിന്നുള്ള കപ്പലുകള്‍, ശ്രീലങ്കയില്‍ പോകാതെ നേരിട്ട് തമിഴ്നാട് തീരത്ത് അടുക്കും.
നാവികര്‍ക്ക് 424 നോട്ടിക്കല്‍ മൈലും, 30 മണിക്കൂര്‍ സഞ്ചാരസമയവും ഇതിലൂടെ ലാഭിക്കാം.
|