പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
എം പിമാരെ തടഞ്ഞുവച്ചിരിക്കുന്നെന്ന്  Search similar articles
അമര്‍ സിംഗ്
PTIPTI
ചൊവ്വാഴ്ച യുപി‌എ സര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ നിര്‍ണ്ണായകമായ വിശ്വാസവോട്ടു തേടാനിരിക്കെ, ആറ് എസ് പി എം പിമാരെ യുപി മുഖ്യമന്ത്രി മായാവതി ഉത്തര്‍പ്രദേശ് ഭവനുള്ളില്‍ ബലമായി അടച്ചിട്ടിരിക്കുകയാണെന്ന് എസ്പി നേതാവ് അമര്‍ സിംഗ് ആരോപിച്ചു.

മായാവതി വിലകുറഞ്ഞ രാഷ്ട്രീയമാണ് കളിക്കുന്നതെന്നും സിംഗ് ആരോപിച്ചു. തടവില്‍ ആക്കിയിരിക്കുന്നവരില്‍ ഒന്നോ രണ്ടോ പേര്‍ പാര്‍ട്ടിയില്‍ നിന്നുള്ള വിമതരാണെന്നും സിംഗ് പറഞ്ഞു. ഇപ്പോള്‍ തന്നെ മായാവതി സര്‍ക്കാരില്‍ നിന്ന് ഭീഷണിയുള്ള എസ് പി അംഗങ്ങളെ വരുതിയില്‍ കൊണ്ടുവരാന്‍ വരാന്‍ എല്ലാ ശ്രമവും നടത്തുന്നുണ്ടെന്നും അമര്‍ സിംഗ് കുറ്റപ്പെടുത്തി.

എസ്പിയില്‍ പിളര്‍പ്പൊന്നും ഇല്ലെന്നു പറഞ്ഞ അമര്‍ സിംഗ് ഈ വാര്‍ത്ത പ്രചരിപ്പിക്കുന്നത് മായാവതി ആണെന്നും കുറ്റപ്പെടുത്തി. ഇത്തരത്തിലുള്ള രാഷ്ട്രീയം അസ്വീകാര്യവും, ഒരു മതേതര-ജനാധിപത്യ രാഷ്ട്രത്തിനു അപകടകരവുമാണ്.-സര്‍ക്കാര്‍ ജയിക്കുമെന്ന് വിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് അവര്‍ പറഞ്ഞു.

മായാവതി അവരുടെ പുതിയ സുഹൃത്തുക്കളുമായി ചേര്‍ന്ന് സര്‍ക്കാരിനെ താഴെ വീഴ്ത്താനുള്ള ശ്രമം നടത്തുകയാണെന്നും സിംഗ് ആരോപിച്ചു.
കൂടുതല്‍
വളര്‍ച്ചയ്ക്ക് ഊര്‍ജ്ജ സുരക്ഷ വേണം: രാഹുല്‍
സിംഗ് വിശ്വാസവോട്ടിലെ വ്യത്യസ്തന്‍
‘ഹൈഡ് ആക്ട് ഇന്ത്യയെ ബാധിക്കില്ല’
‘ഇന്ത്യന്‍ പരാമര്‍ശം നിരുത്തരവാദപരം’
11 എംപിമാര്‍ വിട്ടുനിന്നേക്കും
സോമനാഥിനെ പുറത്താക്കിയേക്കും