പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
വളര്‍ച്ചയ്ക്ക് ഊര്‍ജ്ജ സുരക്ഷ വേണം: രാഹുല്‍  Search similar articles
PTI
രാജ്യത്തിന് ഒമ്പത് ശതമാനം സാമ്പത്തിക വളര്‍ച്ച നിലനിര്‍ത്താനും ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനും ഊര്‍ജ്ജ സുരക്ഷ അത്യാവശ്യമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി. ചൊവ്വാഴ്ച വിശ്വാസ വോട്ടിന്‍‌മേലുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുല്‍.

“ ഒമ്പത് ശതമാനം വളര്‍ച്ചയ്ക്ക് ഊര്‍ജ്ജം ആവശ്യമാണ്. ആവശ്യത്തിനുള്ള ഊര്‍ജ്ജം ഇല്ല എങ്കില്‍ വളര്‍ച്ച നിലയ്ക്കും”, രാഹുല്‍ ഗാന്ധി പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ സംസാരത്തിലുടനീളം പ്രതി പക്ഷ ബഹളം തടസ്സം സൃഷ്ടിച്ചിരുന്നു. അവസാനം, സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി സഭാ നടപടികള്‍ രണ്ട് മണി വരെ നിര്‍ത്തി വയ്ക്കാന്‍ നിര്‍ബന്ധിതനാവുകയും ചെയ്തു.

ഇപ്പോഴുള്ള പണപ്പെരുപ്പം കാരണം ഇന്ത്യയുടെ വളര്‍ച്ചാ തോത് എട്ട് ശതമാനമോ അതില്‍ കുറയാനോ ആണ് സാധ്യതയെന്നാണ് പ്രവചനങ്ങള്‍. എന്നാല്‍, 2007-08 കാലഘട്ടത്തില്‍ വളര്‍ച്ചാ തോത് ഒമ്പത് ശതമാനമായിരുന്നു.

ജൂലൈ അഞ്ചിന് അവസാനിച്ച ആഴ്ചയില്‍ മൊത്തവില സൂചിക അനുസരിച്ചുള്ള പണപ്പെരുപ്പ തോത് 11.91 ശതമാനമായി ഉയര്‍ന്നിരുന്നു.
കൂടുതല്‍
സിംഗ് വിശ്വാസവോട്ടിലെ വ്യത്യസ്തന്‍
‘ഹൈഡ് ആക്ട് ഇന്ത്യയെ ബാധിക്കില്ല’
‘ഇന്ത്യന്‍ പരാമര്‍ശം നിരുത്തരവാദപരം’
11 എംപിമാര്‍ വിട്ടുനിന്നേക്കും
സോമനാഥിനെ പുറത്താക്കിയേക്കും
ലോക്സഭയില്‍ ഇന്ന് വിശ്വാസവോട്ട്