പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സിംഗ് വിശ്വാസവോട്ടിലെ വ്യത്യസ്തന്‍  Search similar articles
PTI
പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ചൊവ്വാഴ്ച വിശ്വാസ വോട്ട് തേടുമ്പോള്‍ അതിന് ചില പ്രത്യേകതകളും രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു.

1979 ല്‍ ചരണ്‍ സിംഗിനു ശേഷം വിശ്വാസ വോട്ടെടുപ്പിനെ നേരിടുന്ന ആറാമത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മന്‍‌മോഹന്‍ സിംഗ്. രാജ്യ സഭാംഗമായതിനാല്‍ വിശ്വാസ പ്രമേയത്തില്‍ വോട്ടു ചെയ്യാത്ത ആദ്യ പ്രധാനമന്ത്രി എന്ന പദവിയും മന്‍‌മോഹന്‍ സിംഗിന് ലഭിക്കും.

1989 ന് ശേഷം ഔദ്യോഗിക പദവിയില്‍ നാലുവര്‍ഷം പൂര്‍ത്തിയാക്കി വിശ്വാസ വോട്ട് തേടുന്ന ആദ്യ പ്രധാനമന്ത്രിയും മന്‍‌മോഹന്‍ സിംഗാണ്.

എന്നാല്‍, ഏറ്റവും കൂടുതല്‍ തവണ വിശ്വാസ വോട്ടെടുപ്പിനെ നേരിട്ടത് അടല്‍ ബിഹാരി വാജ്‌പേയ് ആണ്- 1996, 1998 , 1999 വര്‍ഷങ്ങളില്‍. അവസാന വട്ടം 270 വോട്ടുകള്‍ക്ക് എതിരെ 269 വോട്ടുകള്‍ക്ക് വാജ്‌പേയ് പരാജയം സമ്മതിച്ചു.

1979 മുതലുള്ള എട്ട് വിശ്വാസവോട്ടെടുപ്പുകളില്‍ മൂന്ന് പ്രധാനമന്ത്രിമാര്‍ മാത്രമാണ് അധികാരം നിലനിര്‍ത്തിയത്.
കൂടുതല്‍
‘ഹൈഡ് ആക്ട് ഇന്ത്യയെ ബാധിക്കില്ല’
‘ഇന്ത്യന്‍ പരാമര്‍ശം നിരുത്തരവാദപരം’
11 എംപിമാര്‍ വിട്ടുനിന്നേക്കും
സോമനാഥിനെ പുറത്താക്കിയേക്കും
ലോക്സഭയില്‍ ഇന്ന് വിശ്വാസവോട്ട്
വിശ്വാസവോട്ട്: സിംഗിന് ആത്മവിശ്വാസം