പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സര്‍ക്കാര്‍ ചെറുകക്ഷികള്‍ക്ക് പിന്നാലെ  Search similar articles
PRO
യുപി‌എ സര്‍ക്കാര്‍ ജൂലൈ 22 ന് നടക്കുന്ന വിശ്വാസവോട്ടെടുപ്പില്‍ വിജയിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുകയാണെന്ന് റിപ്പോര്‍ട്ട്. ഇതുവരെയും പിന്തുണ വ്യക്തമാക്കാത്ത 25 എം പിമാരെ വശത്താക്കാനാണ് യുപി‌എ കക്ഷികളുടെ ശ്രമം.

സര്‍ക്കാരിനൊപ്പമുള്ള ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ച (ജെ‌എം‌എം) ഇതുവരെയായും പിന്തുണക്കാര്യത്തില്‍ വ്യക്തമായ സൂചന നല്‍കാത്തത് സര്‍ക്കാരിനെ വിഷമത്തിലാക്കുന്നു. ജയില്‍ മോചിതനായ ശേഷം ജെ‌എം‌എം നേതാവ് ഷിബു സോറനെ മന്ത്രിസഭയില്‍ തിരിച്ചെടുത്തില്ല എന്നത് പാര്‍ട്ടിക്കുള്ളില്‍ അസംതൃപ്തിയുണ്ടാക്കുന്നു. ജെ‌എം‌എം പിന്തുണക്കാര്യത്തില്‍ ജൂലൈ 19 ന് ചേരുന്ന യോഗത്തില്‍ തീരുമാനമെടുക്കും. ആകെ അഞ്ച് ലോക്സഭാ എം‌പിമാരാണ് ജെ‌എം‌എം ന് ഉള്ളത്.

ദേവഗൌഡയുടെ ജനതാദള്‍ (എസ്) ജൂലൈ 18 ന് ചേരുന്ന യോഗത്തില്‍ മാത്രമേ നിലപാട് വ്യക്തമാക്കുകയുള്ളൂ. മൂന്ന് ലോക്സഭാംഗങ്ങളുള്ള ആര്‍ എല്‍ ഡിയും പിന്തുണ തീരുമാനം വ്യക്തമാക്കിയിട്ടില്ല.

യുപി‌എ സര്‍ക്കാരിന് ഇതുവരെ 259 എം പിമാരുടെ പിന്തുണ ഉറപ്പാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ആണവകരാറിനെ എതിര്‍ക്കുന്നവര്‍ക്ക് 254 എം‌പിമാരുടെ പിന്തുണയാണ് ഉള്ളത്.

545 അംഗ ലോക്‍സഭയില്‍ ഇപ്പോഴുള്ളത് 543 അംഗങ്ങളാണ്. ഇവരില്‍ 542 പേര്‍ക്കാണ് വോട്ടവകാ‍ശം ഉള്ളത്.
കൂടുതല്‍
അമര്‍നാഥ് ശിവലിംഗം ഉരുകിത്തീര്‍ന്നു
രാഹുലിന് മതിയായ സുരക്ഷ നല്‍കണമെന്ന് കേന്ദ്രം
പ്രധാനമന്ത്രിക്കു രാഹുലിന്‍റെ പിന്തുണ
ഇന്ത്യ പുതിയ ആണവപ്ലാന്‍റുകള്‍ സ്ഥാപിക്കും
സോമനാഥ് സിപി‌എം വിട്ടേക്കും ?
ടി‌ആര്‍‌എസും യുപി‌എ‌യെ കൈവിട്ടു