പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കരാര്‍ ‘കുഴിച്ചുമൂടണം’: ജയലളിത  Search similar articles
WD
വിവാദപരമായ ആണവ കരാറല്ല രാജ്യത്തിന്‍റെ ഇപ്പോഴത്തെ ആവശ്യമെന്ന് എഐഡി‌എംകെ അധ്യക്ഷ ജെ ജയലളിത. കേന്ദ്ര സര്‍ക്കാര്‍ കരാര്‍ ‘കുഴിച്ചുമൂടണം’ എന്നും ജലളിത ആവശ്യപ്പെട്ടു.

കരാറിന്‍റെ കരട് രൂപം സര്‍ക്കാര്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ശേഷം കുറഞ്ഞത് ആറുമാസമെങ്കിലും കഴിഞ്ഞ് കരാര്‍ നിയമങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടിയിരുന്നു എന്നും കരാര്‍ സംബന്ധിച്ച നടപടികളെല്ലാം സുതാര്യമാക്കേണ്ടിയിരുന്നു എന്നും ജയലളിത അഭിപ്രായപ്പെട്ടു.

രണ്ടക്കത്തിലെത്തി നില്‍ക്കുന്ന പണപ്പെരുപ്പം, ഇന്ധന വില വര്‍ദ്ധന, അവശ്യസാധന വില വര്‍ദ്ധന എന്നിവ മൂലം ജനങ്ങള്‍ നട്ടം തിരിയുമ്പോള്‍ എന്തുവിലകൊടുത്തും കരാര്‍ മുന്നോട്ടു കൊണ്ടു പോവാന്‍ മാത്രമാണ് യുപി‌എ ‘ന്യൂനപക്ഷ’ സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്ന് ജയലളിത കുറ്റപ്പെടുത്തി.

പ്രാധാന്യമര്‍ഹിക്കുന്ന കരാര്‍ ഉടന്‍ നടപ്പാക്കാതെ ആറോ എട്ടോമാസം വരെ വൈകിക്കുന്നതില്‍ എന്താണ് അപാകതയെന്നും ജയലളിത ചോദിച്ചു. അപ്പോഴേക്കും, ഇന്ത്യയിലും അമേരിക്കയിലും കൂടുതല്‍ സ്ഥിരതയുള്ള സര്‍ക്കാരുകള്‍ അധികാരമേല്‍ക്കുമെന്ന പ്രതീക്ഷയും ജയലളിത പ്രകടിപ്പിച്ചു.

കരാറില്‍ ശ്രദ്ധ ചെലുത്താതെ വിലവര്‍ദ്ധന പിടിച്ചു നിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും ജയലളിത ആവശ്യപ്പെട്ടു.
കൂടുതല്‍
കരാറിനെക്കാള്‍ ഭീഷണി ബിജെപി: ബസു
ആരുഷി: പിതാവിനു ജാമ്യം
യുപി‌എ മുന്നിലെത്തുമെന്ന് സര്‍‌വെ
ഇനി പുകച്ചാല്‍ ‘ശരിയാവില്ല’!
സ്പീക്കര്‍ക്കെതിരെ മമത ബാനര്‍ജി
കരാര്‍: ഇന്ത്യ ചരിത്രസൃഷ്ടിയില്‍