പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സര്‍ക്കാര്‍ നീക്കം വഞ്ചന: ഇടത്  Search similar articles
PTI
പാര്‍ലമെന്‍റില്‍ വിശ്വാസ വോട്ട് തേടുന്നതിന് മുമ്പ് കേന്ദ്രസര്‍ക്കാര്‍ സുരക്ഷാമാനദണ്ഡ കരാര്‍ വിഷയത്തില്‍ അന്താരാഷ്ട്ര ആണവ ഏജന്‍സിയെ സമീപിച്ചതിനെതിരെ കടുത്ത വിമര്‍ശനവുമായി ഇടതുപക്ഷം രംഗത്ത്. സര്‍ക്കാരിന്‍റെ നീക്കം ധാര്‍മ്മികമായ ഉത്തരവാദിത്തത്തോടുള്ള വഞ്ചനയാണെന്ന് ഇടതുപക്ഷം വിശേഷിപ്പിച്ചു.

“കരാറിനെതിരെ എങ്ങനെ പോരാടണമെന്ന് ഞങ്ങള്‍ക്ക് അറിയാം. സര്‍ക്കാരിന് കരാറുമായി രാഷ്ട്രീയപരമായി മുന്നോട്ടു പോവാന്‍ പറ്റാത്ത അവസ്ഥയുണ്ടാക്കും”, സിപി‌എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. സിപി‌ഐ നേതാവ് എബി ബര്‍ദനൊപ്പം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കാരാട്ട്.

സര്‍ക്കാര്‍ നടത്തുന്നത് ഉറപ്പുകളുടെ നഗ്നമായ ലംഘമാണ്. ഇടതു പാര്‍ട്ടികളോട് മാത്രമല്ല മൊത്തത്തില്‍, രാജ്യത്തെ ജനങ്ങളോടാണ് സര്‍ക്കാര്‍ വഞ്ചന നടത്തിയിരിക്കുന്നത്.

“സര്‍ക്കാര്‍ ന്യൂനപക്ഷമായി കഴിഞ്ഞു എന്ന് രാജ്യം അറിഞ്ഞ് 24 മണിക്കൂര്‍ കഴിയും മുമ്പേ അന്താരാഷ്ട്ര ആണവ ഏജന്‍സിക്കു മുന്നില്‍ കരട് രേഖ സമര്‍പ്പിച്ചു”, സര്‍ക്കാരിനെതിരെ ഭാവിയിലും കടുത്ത നിലപാട് സ്വീകരിക്കുമെന്ന സൂചനയോടെ കാരാട്ട് പറഞ്ഞു.
കൂടുതല്‍
വിശ്വാസ വോട്ട് നേരിടുമെന്ന് യുപി‌എ
അകാലിദള്‍ പിന്തുണ നല്‍കില്ല
രാജ് ബബ്ബാര്‍ പിന്തുണ അറിയിച്ചു
ബിജെപി, ഇടത് തെറ്റിദ്ധരിപ്പിക്കുന്നു: കോണ്‍ഗ്രസ്
സുരക്ഷാമാനദണ്ഡ കരാര്‍ പരസ്യപ്പെടുത്തി
സിംഗ് രാഷ്ട്രപതിയെ കാണും