പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
വോറ കശ്മീര്‍ ഗവര്‍ണ്ണര്‍  Search similar articles
ജമ്മു-കശ്മീരിലെ പുതിയ ഗവര്‍ണ്ണറായി എന്‍ എന്‍ വോറയെ പ്രസിഡന്‍റ് പ്രതിഭാ പാട്ടീല്‍ നിയമിച്ചു. കേന്ദ്രത്തിലെ മുന്‍ ആഭ്യന്തര സെക്രട്ടറിയാണ് വോറ.

നേരത്തേ ഗവര്‍ണ്ണറായിരുന്ന എസ് കെ സിന്‍‌ഹയുടെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണിത്. ജമ്മുകശ്മീരിലെ വിവിധ വിഘടന വാദി ഗ്രൂപ്പുകളുമായി മദ്ധ്യസ്ഥ ചര്‍ച്ചകള്‍ നടത്തുന്നതിന് 2003 മുതല്‍ കേന്ദ്രം ചുമതലപ്പെടുത്തിയിരുന്നത് വോറയെയാണ്.

ജമ്മുകശ്മീരിനെ സംബന്ധിച്ച് നടന്ന പ്രധാ‍നമന്ത്രി മന്‍‌മോഹന്‍ സിംഗിന്‍റെ വട്ടമേശാ സമ്മേളനവുമായും വോറ ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നത് അടക്കം നിരവധി ഉയര്‍ന്ന പദവികള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്.

ജമ്മുകശ്മീരിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഈ വര്‍ഷം അവസാനം നടക്കാനിരിക്കെ ആണ് വോറെയെ ഗവര്‍ണ്ണറായി നിയമിച്ചിരിക്കുന്നത്.
കൂടുതല്‍
ഗുജ്ജാര്‍ വനിതകള്‍ക്ക് ജാമ്യം നിഷേധിച്ചു
കരാര്‍ വിവേചനം ഇല്ലാതാക്കാന്‍: സിംഗ്
അമിതിനെ മുംബൈയിലേക്ക് കൊണ്ടുവന്നേക്കും
യു.പി മന്ത്രിസഭ വികസിപ്പിച്ചേക്കും
ഗുജ്ജാറുകള്‍ ചര്‍ച്ചയ്ക്ക് സമ്മതിച്ചു
പ്രക്ഷോഭത്തില്‍ റയില്‍‌വെയ്ക്ക് നഷ്ടം 40 കോടി