പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
യു പി മന്ത്രിക്കെതിരെ കൊലക്കുറ്റം  Search similar articles
ഉത്തര്‍പ്രദേശ് മന്ത്രിക്കെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. മായാവതി മന്ത്രിസഭയില്‍ അംഗമായ ജമുന നിഷാദിനെതിരെയാണ് പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തത്.

ഫിഷറീസ് വകുപ്പ് കൈകാര്യം ചെയ്യുന്ന ജനുനാ നിഷാദിനെതിരെ പൊലീസ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ട കേസിലാണ് കേസെടുത്തത്. നിഷാദ് സമുദായത്തിലെ പെണ്‍കുട്ടി മാനഭംഗത്തിനെതിരായ സംഭവത്തില്‍ പൊലീസ് നടപടി തൃപ്തികരമല്ലെന്ന് ആരോപിച്ച് മന്ത്രിയും സംഘവും മഹാരജ്ഗഞ്ച് പൊലീസ് സ്റ്റേഷനിലേക്ക് പ്രകടനം നടത്തിയിരുന്നു.

തുടന്നുണ്ടായ സംഘര്‍ഷത്തില്‍ മന്ത്രിയുടെ അനുയായി പൊലീസുകാരനെ വെടിവച്ച് കൊല്ലുകയായിരുന്നു. പൊലീസ് സ്റ്റേഷനില്‍ നിന്ന് സംഘം ആയുധങ്ങളും കൈക്കലാക്കിയിരുന്നു.
കൂടുതല്‍
വധശിക്ഷ: തീരുമാനം വേണമെന്ന് അഫ്സല്‍
സുരക്ഷാ അനുമതിക്കായി അരുണാചല്‍
മദ്യം: നേട്ടം സര്‍ക്കാരിന്
കര്‍ണാടക മന്ത്രിസഭ വികസിപ്പിച്ചു
പാട്ടീല്‍ വിശദീകരണം നല്‍കണം: ബിജെപി
ഗുജ്ജര്‍: ചര്‍ച്ചാവേദി തര്‍ക്കത്തില്‍