യാത്രകള്‍ക്ക് കാലതാമാസം ഒഴിവാക്കാനായുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ ഫലം കാണുന്നു. ഇന്ത്യയിലെ ആദ്യ ഇ-പാസ്പോര്‍ട്ട് അടുത്തമാസം നല്‍കുമെന്ന് റിപ്പോര്‍ട്ടുകള്‍.
നയതന്ത്ര പ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥ മേധാവികള്‍ക്കുമായിരിക്കും ആദ്യ ഘട്ടത്തില്‍ ഇ-പാസ്പോര്‍ട്ട് നല്‍കുക. സാധാരണക്കാര്‍ക്ക് ഇതിന്‍റെ ഗുണഫലങ്ങള്‍ ലഭ്യമാവാന്‍ കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും എടുക്കുമെന്നാണ് പ്രാഥമിക വിവരം.
ജൂണ്‍ 15 ഓടെ ആദ്യ ഇ-പാസ്പോര്‍ട്ട് രാഷ്ട്രപതി പ്രതിഭാപാട്ടീലിന് നല്‍കാനാണ് അധികൃതരുടെ ശ്രമം. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനും ഇതേ സമയത്ത് തന്നെ പുതിയ പാസ്പോര്‍ട്ട് നല്‍കാനും ആലോചനയുണ്ട്.
ഇ-പാസ്പോര്‍ട്ടിന്‍റെ പുറം ചട്ടയ്ക്ക് സാധാരണ പാസ്പോര്‍ട്ടിന്‍റെതിനെക്കാള്‍ കട്ടി കൂടുതലുണ്ട്. പിന്നിലെ ചട്ടയ്ക്കുള്ളില്‍ പോസ്റ്റ് സ്റ്റാമ്പിനോളം വലിപ്പമുള്ള മൈക്രോ ചിപ് സ്ഥാപിച്ചിട്ടുണ്ട്. സമചതുരാകൃതിയിലുള്ള ഒരു ആന്‍റിനയും ചിപ്പിനു സമീപത്തായുണ്ട്.
ഇന്ത്യന്‍ നിര്‍മ്മിത ഇ-പാസ്പോര്‍ട്ടുകള്‍ അമേരിക്കയില്‍ സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇതിനായി അമേരിക്കയിലെത്തിച്ച 25 പാസ്പോര്‍ട്ടുകള്‍ വിവിധ റീഡറുകളിലൂടെ ഡാറ്റാ പരിശോധന നടത്തി. അമേരിക്കന്‍ നിര്‍മ്മിത ഇ-പാസ്പോര്‍ട്ടുകളുടെ ഡാറ്റാ റീഡ് ചെയ്യാന്‍ ശരാശരി 10 സെക്കന്‍ഡ് എടുത്തപ്പോള്‍ ഇന്ത്യന്‍ നിര്‍മിത പാസ്പോര്‍ട്ടുകള്‍ റീഡ് ചെയ്യാന്‍ വെറും നാല് സെക്കന്‍ഡുകളാണ് എടുത്തത്. ഇന്ത്യന്‍ സാങ്കേതികതയ്ക്ക് അമേരിക്കന്‍ പ്രശംസയും ലഭിച്ചിരുന്നു.
|