പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കര്‍ണാടക വോട്ടെടുപ്പ് പുരോഗമിക്കുന്നു  Search similar articles
കര്‍ണാടകയില്‍ വെള്ളിയാഴ്ച രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി. പത്ത് ജില്ലകളില്‍ 66 നിയമസഭാ മണ്ഡലങ്ങളിലായാണ് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്.

ഈ ഘട്ടത്തില്‍ നടക്കുന്ന വോട്ടെടുപ്പ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി യദ്യൂരപ്പ, മുന്‍ മുഖ്യമന്ത്രി ബംഗാരപ്പ, മുന്‍ ഉപ മുഖ്യമന്ത്രി എം‌പി പ്രകാശ് എന്നിവരുടെ വിധി നിര്‍ണയിക്കും.

മൊത്തം 12, 286 കേന്ദ്രങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഏകദേശം 1.10 കോടി ജനങ്ങള്‍ക്കാണ് ഈ മണ്ഡലങ്ങളില്‍ സമ്മതിദാനാവകാശമുള്ളത്. തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ സുഗമമാക്കാനായി 56,000 പൊലീസ് ഉദ്യോഗസ്ഥരെയാണ് നിയമിച്ചിരിക്കുന്നത്.

ഉഡുപ്പി, ചിക്കമഗ്ലൂര്‍, ഷിമോഗ, ദക്ഷിണ കന്നഡ എന്നീ ജില്ലകളില്‍ നക്സലുകള്‍ വോട്ടെടുപ്പ് ബഹിഷ്കരിക്കണം എന്ന ആഹ്വാനം നല്‍കിയിട്ടുണ്ട്. ഇതെ തുടര്‍ന്ന് സുരക്ഷ കര്‍ശനമാക്കിയിരിക്കുകയാണ്.

രണ്ടാം ഘട്ടത്തില്‍ ആകെ 589 സ്ഥാനാര്‍ത്ഥികളാണ് മാറ്റുരയ്ക്കുന്നത്. മുന്‍ മുഖ്യമന്ത്രി ജെ എച്ച് പട്ടേലിന്‍റെ പുത്രന്‍ മഹിമ പട്ടേലും ഇന്ന് ഭാഗ്യം പരീക്ഷിക്കുന്ന പ്രമുഖരില്‍ ഉള്‍പ്പെടുന്നു.
കൂടുതല്‍
ഇ‌-മെയില്‍ തെറ്റിദ്ധരിപ്പിക്കാന്‍: വസുന്ധര
100 സീറ്റുകള്‍ നേടും:കുമാരസ്വാമി
‘ഭീകരവാദത്തിനെതിരെ പോരാടും’
സുര്‍ജിത്തിന്‍റെ നില ഗുരുതരം
തസ്ലീമയ്‌ക്ക് ത്രിപുരയില്‍ താമസിക്കണം
താജ് ഇടനാഴി:കേന്ദ്രത്തിന് നോട്ടീസ്