പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഇ‌-മെയില്‍ തെറ്റിദ്ധരിപ്പിക്കാന്‍: വസുന്ധര  Search similar articles
WD
ജയ്പൂര്‍ സ്ഫോടനങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടുള്ള സൈക്കിളുകളുടെ വീഡിയോ ഉള്‍പ്പെട്ട ഇ-മെയില്‍ തെറ്റിദ്ധരിപ്പിക്കുന്നതിനാണ് എന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ.

സ്ഫോടനത്തിനു ശേഷം ലഭിച്ച ബോംബുകള്‍ പരമാവധി ആളപായം ഉണ്ടാക്കാന്‍ വേണ്ടി സജ്ജീകരിച്ചിരുന്നവയാണ്. ഇവ രണ്ട് ഡിറ്റോണേറ്ററുകളുമായും രണ്ട് ബാറ്ററികളുമായും ബന്ധിപ്പിച്ച് കൂടുതല്‍ ആളപായമുണ്ടാക്കാന്‍ വേണ്ടി സജ്ജമാക്കിയിരുന്നു, വസുന്ധര രാജെ പറയുന്നു.

വീഡിയോയില്‍ ബോംബ് വച്ചിരുന്ന ബാഗ് സൈക്കിളിനു പിന്നിലാണ് വച്ചിരിക്കുന്നത്. എന്നാല്‍, പൊലീസ് കണ്ടെത്തിയ സൈക്കിളിന്‍റെ അവസ്ഥ ഇതിനെ ന്യായീകരിക്കുന്നില്ല എന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി പറഞ്ഞു.

ഇതിനിടെ, സ്ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് കരുതുന്ന മൂന്ന് പേരുടെ കൂടി രേഖാ ചിത്രം കൂടി രാജസ്ഥാന്‍ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.

ചൊവ്വാഴ്ച നടന്ന സ്ഫോടനങ്ങളുടെ ഉത്തരവാദിത്വം ഭീകര സംഘടനയായ ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഏറ്റെടുത്തു കൊണ്ടുള്ള ഇ‌-മെയില്‍ സന്ദേശം ചില മാധ്യമ സ്ഥാപനങ്ങള്‍ക്ക് അയച്ചു കൊടുത്തിരുന്നു. സ്‌ഫോടന പരമ്പരയില്‍ മൊത്തം 63 പേര്‍ കൊല്ലപ്പെട്ടു. 200 പേര്‍ക്ക് പരുക്കേറ്റു.
കൂടുതല്‍
100 സീറ്റുകള്‍ നേടും:കുമാരസ്വാമി
‘ഭീകരവാദത്തിനെതിരെ പോരാടും’
സുര്‍ജിത്തിന്‍റെ നില ഗുരുതരം
തസ്ലീമയ്‌ക്ക് ത്രിപുരയില്‍ താമസിക്കണം
താജ് ഇടനാഴി:കേന്ദ്രത്തിന് നോട്ടീസ്
സ്‌ഫോടനം:ബംഗ്ലാദേശ് അപലപിച്ചു