പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
100 സീറ്റുകള്‍ നേടും:കുമാരസ്വാമി  Search similar articles
PTI
കര്‍ണ്ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ ജനതാദള്‍ സെക്യുലര്‍ 100 സീറ്റുകള്‍ നേടുമെന്ന് മുന്‍ മുഖ്യമന്ത്രി എച്ച്‌ഡി കുമാരസ്വാമി ശുഭ പ്രതീക്ഷ പ്രകടിപ്പിച്ചു. ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞങ്ങളുടെ ശക്തി കുറച്ചു കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ സംസ്ഥാനമൊട്ടാകെ പര്യടനം നടത്തി ജനങ്ങളുമായി സംസാരിച്ചു.

ജനതാദള്‍ സെക്യുലര്‍ ഭരണത്തില്‍ തിരിച്ചെത്തുമെന്ന് എനിക്ക് പ്രതീക്ഷയുണ്ട്. അതേസമയം, തെരഞ്ഞെടുപ്പിനു മുമ്പ് മാധ്യമങ്ങള്‍ നടത്തിയ സര്‍വേ റിപ്പോര്‍ട്ടുകള്‍ ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്.

മാധ്യമങ്ങള്‍ ഞങ്ങളുടെ ശക്തി കുറച്ചു കാണുതിന്‍റെ അര്‍ത്ഥം എനിക്ക് മനസ്സിലാകുന്നില്ല. കഴിഞ്ഞ തവണ ഞങ്ങള്‍ക്ക് പത്തില്‍ താഴെ സീറ്റുകള്‍ ലഭിക്കുകയുള്ളൂവെന്ന് മാധ്യമങ്ങള്‍ പ്രവചിച്ചിരുന്നു. എന്നാല്‍, ഞങ്ങള്‍ നല്ല പ്രകടനം കാഴ്‌ചവച്ചു.

ബിജെപി, കോണ്‍‌ഗ്രസ് നേതാക്കളെ പോലെ ഞങ്ങള്‍ ജനങ്ങളില്‍ നിന്ന് അകന്ന് പ്രവര്‍ത്തിക്കുന്നില്ല. ജനങ്ങളുടെ വികാരം എന്താണെന്ന് എനിക്ക് അറിയാം. ഗ്രാമീണരും നാഗരികരും തമ്മില്‍ ഒരു വിടവുണ്ട്.

ഇവിടെ ഒരു പാലമാവാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ബാംഗ്ലൂരിലെ അടിസ്ഥാന സൌകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ഞാന്‍ നന്നായി പരിശ്രമിച്ചു. കോണ്‍‌ഗ്രസിന്‍റെ ധരം സിംഗ് രണ്ടു വര്‍ഷം മുഖ്യമന്ത്രിയായിരുന്നു . എന്നാല്‍, അദ്ദേഹം കാര്യമായൊന്നും നഗരത്തിന്‍റെ വികസനത്തിനായി ചെയ്തില്ല’,കുമാരസ്വാമി പറഞ്ഞു.
കൂടുതല്‍
‘ഭീകരവാദത്തിനെതിരെ പോരാടും’
സുര്‍ജിത്തിന്‍റെ നില ഗുരുതരം
തസ്ലീമയ്‌ക്ക് ത്രിപുരയില്‍ താമസിക്കണം
താജ് ഇടനാഴി:കേന്ദ്രത്തിന് നോട്ടീസ്
സ്‌ഫോടനം:ബംഗ്ലാദേശ് അപലപിച്ചു
ജയ്‌പൂര്‍: ഭീകരര്‍ ഇ-മെയില്‍ അയച്ചു